മൂ​ന്നാ​ർ ടൗ​ണി​ൽ കാ​ട്ടു​കൊ​ന്പ​ൻ​മാ​ർ
Monday, May 25, 2020 8:54 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ ടൗ​ണി​ൽ രാ​ത്രി​യെ​ത്തി​യ കാ​ട്ടാ​ന​യെ കാ​ണാ​ൻ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചും ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യെ​ത്തി. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​രാ​ണ് കാ​ട്ടാ​ന​ക്കാ​ഴ്ച​ക​ൾ കാ​ണാ​ൻ ടൗ​ണി​ലി​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച​യോ​ടെ​യെ​ത്തി മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ജം​ഗ്ഷ​നി​ലെ പാ​പ്പു​കു​ഞ്ഞി​ന്‍റെ ക​ട ത​ക​ർ​ത്ത് പ​ച്ച​ക്ക​റി അ​ക​ത്താ​ക്കി​യ​ശേ​ഷം മ​ട​ങ്ങി​യ ര​ണ്ടു കൊ​ന്പ​ൻ​മാ​ർ രാ​ത്രി​യാ​യ​തോ​ടെ വീ​ണ്ടു​മെ​ത്തു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന​ക​ൾ എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് ടൗ​ണി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ഓ​ടി​യെ​ത്തി. നാ​ട്ടു​കാ​ർ മൊ​ബൈ​ലി​ൽ ചി​ത്രം പ​ക​ർ​ത്തു​വാ​ൻ ആ​ന​യു​ടെ അ​ടു​ത്തേ​ക്ക് നീ​ങ്ങി​യ​ത് അ​പ​ക​ട​സാ​ധ്യ​ത​യു​ണ​ർ​ത്തി. തൊ​ട്ട​ടു​ത്തു​ള്ള ക​ട​ക്കാ​ർ പാ​ട്ട​കൊ​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൊ​ന്പ​ൻ​മാ​ർ പി​ൻ​വാ​ങ്ങി​യി​ല്ല.

ആ​ൾ​ക്കൂ​ട്ട​വും ബ​ഹ​ള​വും വ​ർ​ധി​ച്ച​തോ​ടെ മൂ​ന്നാ​റി​ലെ ജി​എ​ച്ച് റോ​ഡി​ലേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും ആ​ക്ര​മ​ണ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ക്കാ​തെ ജ​ന​ങ്ങ​ൾ പി​ന്നാ​ലെ കൂ​ടി​യ​ത് കാ​ട്ടാ​ന​ക​ൾ​ക്ക് അ​ലോ​സ​രം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു​മൂ​ന്നു ത​വ​ണ പി​ന്തി​രി​ഞ്ഞ് ആ​ൾ​ക്കൂ​ട്ട​ത്തെ വി​ര​ട്ടി​യോ​ടി​ക്കു​വാ​നും ആ​ന​ക​ൾ ശ്ര​മി​ച്ചു. ബ​ഹ​ളം വ​ർ​ധി​ച്ച​തോ​ടെ മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ ദൈ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ലൂ​ടെ പ്ര​വേ​ശി​ച്ച് കൊ​ന്പ​ൻ​മാ​ർ കാ​ടു​ക​യ​റി. ര​ണ്ടു മ​ണി​ക്കൂ​റോ​ളം കാ​ട്ടാ​ന​ക​ൾ റോ​ഡി​ൽ നി​ന്നി​ട്ടും വ​നം​വ​കു​പ്പും പോ​ലീ​സും സ്ഥ​ലത്തെത്താത്തതാണ് തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.