ക്ഷീ​ര​ക​ർ​ഷ​ക​രും തൊ​ഴി​ലു​റ​പ്പി​ൽ
Monday, May 25, 2020 8:56 PM IST
ക​ട്ട​പ്പ​ന: അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഇ​നി ക്ഷീ​ര​ക​ർ​ഷ​ക​രും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ശേ​ഷം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലാ​ണ് തൊ​ഴി​ലു​റ​പ്പി​ൽ ക്ഷീ​ര ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.
10 ലി​റ്റ​ർ പാ​ൽ അ​ള​ക്കു​ന്ന ക്ഷീ​ര ക​ർ​ഷ​ന് അ​യ്യാ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ 100 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ല​ഭി​ക്കും. ഒ​രു തൊ​ഴി​ൽ ദി​ന​ത്തി​ൽ നി​ല​വി​ൽ 271 രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് വേ​ത​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. ഇ​ത് 290 രൂ​പ​യാ​യി ഉ​യ​ർ​ത്തു​വാ​നു​ള്ള നീ​ക്ക​ങ്ങ​ളും സ​ർ​ക്കാ​ർ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി നി​ർ​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​സി ബി​ജു, ബെ​ന്നി ക​ല്ലൂ​പ്പു​ര​യി​ടം, ലൂ​സി ജോ​യി, ത​ങ്ക​മ​ണി ര​വി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

മു​തു​വാ​ക്കു​ടി​യി​​ൽ
കാ​ട്ടാ​ന ശ​ല്യം

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​ക്കു​ഴി മു​തു​വാ​ക്കു​ടി​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ദി​ന​വും രാ​ത്രി​യി​ൽ എ​ത്തു​ന്ന ഒ​റ്റ​യാ​നെ ഭ​യ​ന്ന് കു​ടി നി​വാ​സി​ക​ൾ ഉ​റ​ക്ക​മി​ള​ച്ച് ക​ഴി​യു​ക​യാ​ണ്.
ഏ​ല​ത്തോ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന ആ​ന ഏ​ല​മു​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ൾ​ക്ക് നാ​ശം വ​രു​ത്തു​ന്ന​തി​നൊ​പ്പം ച​ക്ക​യു​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ തി​ന്നു​ക​യും ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ എ​ത്തി​യ ഒ​റ്റ​യാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ബോ​ർ​ഡ് ത​ക​ർ​ത്തു.
കു​ടി​ക്കു സ​മീ​പം എ​ത്തു​ന്ന ആ​ന​യെ ഓ​ടി​ക്കാ​ൻ കു​ടി നി​വാ​സി​ക​ൾ ആ​ഴി​കൂ​ട്ടി​യും പാ​ട്ട​കൊ​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി​യും വെ​ളു​ക്കു​വോ​ളം കാ​വ​ലി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ