എ​ബി​ന്‍റെ മൃ​ത​ദേ​ഹം ഇന്നെത്തും : നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട്ട​ത് കോ​ത​മം​ഗ​ലം, മി​സി​സാ​ഗാ ബി​ഷ​പ്പു​മാ​ർ
Monday, May 25, 2020 9:14 PM IST
തൊ​ടു​പു​ഴ: കാ​ന​ഡ​യി​ലെ ഒ​ന്‍റാ​രി​യോ ത​ടാ​ക​ത്തി​ൽ വീ​ണു​മ​ര​ണ​മ​ട​ഞ്ഞ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി പ​റ​യ്ക്ക​നാ​ൽ എ​ബി​ൻ സ​ന്തോ​ഷി(21)​ന്‍റെ മൃ​ത​ദേ​ഹം വേ​ഗ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ തു​ണ​യാ​യ​ത് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലും മി​സി​സാ​ഗാ ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ലും ചേ​ർ​ന്നു ന​ട​ത്തി​യ ഇ​ട​പെ​ട​ൽ.
​കാ​ന​ഡ​യി​ലെ ബാ​രി​യി​ൽ ജോ​ർ​ജി​യ​ൻ കോ​ള​ജി​ൽ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ എ​ബി​നെ ക​ഴി​ഞ്ഞ ഏ​ഴി​നു വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ത്തി​യ ബോ​ട്ട് സ​വാ​രി​ക്കി​ടെ​യാ​ണ് ഒ​ന്‍റാ​രി​യോ ത​ടാ​ക​ത്തി​ൽ വീ​ണ് കാ​ണാ​താ​യ​ത്. സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​ബി​നെ ഉ​ട​ൻ ത​ന്നെ കിം​ഗ്സ്റ്റ​ണ്‍ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ന്നു അ​ർ​ധ​രാ​ത്രി​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ മി​സി​സാ​ഗാ രൂപ​ത ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്നു മ​റ്റു ന​ട​പ​ടി​ക​ൾ​ക്കാ​യി മി​സി​സാ​ഗാ രൂ​പ​ത പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ഫാ.​ബോ​ബി ജോ​യി മു​ട്ട​ത്തു​വാ​ളാ​യി​ൽ, എ​സ്എം​വൈ​എം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ രാ​ജ്, എ​ബി​ന്‍റെ കു​ടും​ബ​സു​ഹൃ​ത്ത് പോ​ൾ ജോ​സ​ഫ് ക​രി​ന്തോ​ളി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു.​ തു​ട​ർ​ന്നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ അ​ജ​യ് ബി​സാ​രി,ഒ​ട്ടാ​വാ ഹൈ​ക്ക​മ്മീ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ടൊ​റ​ന്‍റോയി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, കിം​ഗ്സ്റ്റ​ണി​ലെ മ​ല​യാ​ളി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി.
​മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ എ​ല്ലാ ചെ​ല​വു​ക​ളും വ​ഹി​ച്ച​ത് കോ​ണ്‍​സു​ലാ​ർ ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സാ​ണ്.​എ​ബി​ൻ മ​ര​ണ​മ​ട​ഞ്ഞ മെ​യ് ഏ​ഴു​മു​ത​ൽ 14 വ​രെ മി​സി​സാ​ഗാ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അ​ന്ത​ർ​ദേ​ശീ​യ യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ,മ​റ്റു വൈ​ദി​ക​ർ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ എ​ബി​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി ന​ട​ത്തി​യ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ളി​ൽ കാ​ന​ഡ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​ത് നി​റ​മി​ഴി​ക​ളോ​ടെ​യാ​ണ്. കോ​വി​ഡ് മൂ​ലം കാ​ന​ഡ​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നാ​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ​ പേ​ർ​ക്ക് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യ ലൈ​വ് സ്ട്രീ​മിം​ഗി​ലൂ​ടെ നി​ര​വ​ധി​പേ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.