കോ​വി​ഡ് ചട്ടങ്ങളോടെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ഇ​ന്നു മു​ത​ൽ
Monday, May 25, 2020 9:14 PM IST
തൊ​ടു​പു​ഴ: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച എ​സ്എ​സ്എ​ൽ​സി , ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ൾ കോ​വി​ഡ് 19 മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യും ഉ​ച്ച ക​ഴി​ഞ്ഞ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യും ന​ട​ക്കും. 159 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ 34176 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. അ​തി​ൽ എ​സ്എ​സ്എ​ൽ​സി വി​ഭാ​ഗ​ത്തി​ൽ 11836 പേ​രും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ 22340 പേ​രു​മാ​ണ് ഉ​ള്ള​ത്. കു​ട്ടി​ക​ൾ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്.
പ​രീ​ക്ഷ​യ്ക്കാ​യി സ്കൂ​ളി​ൽ എ​ത്തു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കും. ഇ​തി​നാ​യി പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പ് ജീ​വ​ന​ക്കാ​രും കു​ട്ടി​ക​ളും സ്കൂ​ളി​ലെ​ത്ത​ണം. യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് താ​മ​സി​ച്ച് പ​രീ​ക്ഷ എ​ഴു​താ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ എ​സ്‌​സി, എ​സ്ടി, എ​സ്എ​സ്കെ എ​ന്നി​വ​ക്കാ​യി​രി​ക്കും ചു​മ​ത​ല. കു​ട്ടി​ക​ൾ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കും. പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു​മ​ണി​ക്കൂ​ർ മു​ന്പ് ജീ​വ​ന​ക്കാ​രും കു​ട്ടി​ക​ളും സ്കൂ​ളി​ലെ​ത്ത​ണം.
പ​രീ​ക്ഷ എ​ഴു​തു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ എ​ത്തി മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി വാ​ർ​ഡ് മെം​ബ​ർ​മാ​ർ, ആ​ശാ​വ​ർ​ക്ക​ർ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹാ​യം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ഡി​എം​ഒ, ഐ​സി​ഡി​എ​സ്. കു​ടും​ബ​ശ്രീ എ​ന്നീ വ​കു​പ്പു​ക​ൾ ഉ​റ​പ്പാ​ക്കും. ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹെ​സ്മാ​സ്റ്റ​ർ, പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ​രീ​ക്ഷ​ക്കാ​യി​വ​രു​ന്ന കു​ട്ടി​ക​ൾ സ്വാ​ബ്ടെ​സ്റ്റ് ന​ട​ത്തി പ​രീ​ക്ഷ എ​ഴു​താ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ഡി​എം​ഒ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.