മൃഗസംരക്ഷണ മേഖലയിൽ ഹ്ര​സ്വ​കാ​ല വാ​യ്പ
Monday, May 25, 2020 9:14 PM IST
തൊ​ടു​പു​ഴ: കൃ​ഷി അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ​ക്കാ​യി കേ​ര​ള ബാ​ങ്ക് മു​ഖേ​ന ന​ബാ​ർ​ഡ് 1500 കോ​ടി അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഹ്ര​സ്വ​കാ​ല വാ​യ്പ​ക​ൾ ന​ൽ​കും. കേ​ര​ള ബാ​ങ്ക്, കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് എ​ന്നി​വ മു​ഖേ​ന ഒ​രു വ​ർ​ഷം കൊ​ണ്ട് തി​രി​ച്ച​ട​വ് പൂ​ർ​ത്തി​യാ​കു​ന്ന വി​ധ​ത്തി​ലാ​ണ് വാ​യ്പ അ​നു​വ​ദി​ക്കു​ക. പു​തു​താ​യി മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​വ​ർ​ക്കാ​യി വാ​ഗ​മ​ണ്‍ ലൈ​വ് സ്റ്റോ​ക്ക് മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ മു​ഖേ​ന വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കും.
വാ​യ്പ മു​ഖാ​ന്ത​രം മൃ​ഗ​സം​ര​ക്ഷ​ണ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 28ന് ​മു​ന്പാ​യി പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പ​ട​ണം. കേ​ര​ള ബാ​ങ്ക് ന​ൽ​കു​ന്ന ക്രോ​ഡീ​ക​രി​ച്ച ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്ര​മേ വാ​യ്പ ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ ഡോ. ​ബി​ജു ജെ. ​ചെ​ന്പ​ര​ത്തി അ​റി​യി​ച്ചു.