പ​രീ​ക്ഷസ​മ​യ​ത്ത് സ്കൂ​ളി​നു സ​മീ​പം മ​രം​മു​റി; പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥിസ​ംഘ​ട​ന​ക​ൾ
Tuesday, May 26, 2020 9:47 PM IST
തൊ​ടു​പു​ഴ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ സ​മ​യ​ത്ത് സ്കൂ​ളി​ന് സ​മീ​പം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​പ്പോ​ൾ പ​രീ​ക്ഷ തീ​രും​വ​രെ മ​രം മു​റി​യ്ക്ക​ൽ നി​ർ​ത്തി​വ​ച്ചു. അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നാ​ണ് പ​രീ​ക്ഷാ ദി​വ​സം മ​രം മു​റി​യ്ക്ക​ൽ ന​ട​ത്തി​യ​ത്. ഗ​വ.​വി​എ​ച്ച്എ​സ്എ​സി​ന് സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്നി​രു​ന്ന മ​ര​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മു​റി​ച്ചു തു​ട​ങ്ങി​യ​ത്. ഈ ​സ​മ​യം സ്കൂ​ളി​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ന​ട​ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​യെ​ഴു​തു​ന്ന കു​ട്ടി​ക​ൾ​ക്ക് മ​രം മു​റി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന ശ​ബ്ദം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നു. ഇ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി കെ ​എ​സ് യു, ​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി. കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, പ​രീ​ക്ഷ ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴും മ​രം​മു​റി തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ പു​റ​ത്തേ​ക്ക് പോ​കാ​നാ​കാ​തെ സ്കൂ​ൾ മു​റ്റ​ത്ത് കൂ​ട്ടം കൂ​ടു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​യി. ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​താ​നാ​യി വി​ദ്യാ​ർ​ഥി​ക​ളെ​ത്തി തു​ട​ങ്ങി​യ​തോ​ടെ എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജു ത​ങ്ക​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
ഈ ​സ​മ​യം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സും ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്നു. തൊ​ടു​പു​ഴ സി.​ഐ. സു​ധീ​ർ​മനോഹർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി സം​സാ​രി​ച്ചു.
പ​രീ​ക്ഷ ക​ഴി​യു​ന്ന​തു വ​രെ മ​രം​മു​റി​ക്ക​ൽ നി​ർ​ത്തി​വ​യ്ക്കാ​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ച​തി​ന് ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു പോ​യ​ത്. മ​രം​മു​റി​ക്കാ​നാ​യി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ച്ചി​രു​ന്നെ​ങ്കി​ലും സ്കൂ​ളി​ൽ ജ​ന​റേ​റ്റ​ർ ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്ന മ​രം എ​ത്ര​യും പെ​ട്ടെ​ന്ന് മു​റി​ച്ചു​മാ​റ്റാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി രാജശ്രീ പി. നായർ പ​റ​ഞ്ഞു. ഓ​ഫീ​സി​ലെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യ എ​സ്എ​ഫ്ഐ​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വി​വേ​ക​മി​ല്ലാ​ത്ത ന​ട​പ​ടി:
എ​ൽ​ഡി​എ​ഫ്
തൊ​ടു​പു​ഴ: പ​രീ​ക്ഷ​ദി​വ​സം മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് സ്കൂ​ൾ വ​ഴി​യി​ലെ മ​രം മു​റി​ച്ച് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ക്കാ​നും പ​രീ​ക്ഷ ന​ട​ത്തി​പ്പ് ത​ട​സ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച​ത് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി.​വി.​മ​ത്താ​യി ആ​രോ​പി​ച്ചു.
നി​രു​ത്ത​ര​വാ​ദ​പ​ര​വും ദു​രൂ​ഹ​വു​മാ​യ തി​രു​മാ​ന​മെ​ടു​ത്ത മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യും കെ ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും രേ​ഖാ​മൂ​ലം വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.