വൈദ്യുത ബിൽ; പ്ര​തി​ഷേ​ധി​ച്ചു
Wednesday, May 27, 2020 9:32 PM IST
തൊ​ടു​പു​ഴ: നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം മൂ​ലം ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടു​ന്പോ​ൾ അ​വ​രു​ടെ മേ​ൽ പ​തി​ച്ച ഇ​ടി​ത്തീ​യാ​ണ് അ​മി​ത വൈ​ദ്യു​തി ബി​ല്ലെ​ന്ന് യു ​ഡി എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ.
വൈ​ദ്യു​തി ബി​ല്ലി​ലെ അ​നി​യ​ന്ത്രി​ത​മാ​യ വ​ർ​ധ​ന​ക്കെ​തി​രെ വെ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ഐ. ബെ​ന്നി , ഡി ​സി സി ​മെം​ബ​ർ കെ.​ജി.​സ​ജി​മോ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​ൽ. അ​ക്ബ​ർ, ജോ​സ് ല​റ്റ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​മാ​ര​മം​ഗ​ലം : സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചും അ​മി​ത​മാ​യി വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി ചാ​ർ​ജ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​മാ​ര​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി ബി​ല്ല് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ചി​മ്മി​ണി​ക്കാ​ട്ട്, സെ​ക്ര​ട്ട​റി​മാ​രാ​യ ക്രി​സ്റ്റോ ജോ​ർ​ജ്, എം.​ജെ.​ര​ഞ്ജി​ത്, ജോ​സ​ക്കു​ട്ടി ജോ​സ​ഫ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, അ​ജ​യ് പു​ത്ത​ൻ​പു​ര​ക്ക​ൽ, ജേ​ക്ക​ബ് സോ​ജ​ൻ, ജി​ബി​ൻ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു