പ്ലാ​സ്റ്റി​ക് മി​ശ്രി​തം​കൊ​ണ്ടു​ള്ള പ​രീ​ക്ഷ​ണ ടാ​റിം​ഗ് ന​ട​ത്തി
Wednesday, May 27, 2020 9:36 PM IST
അ​ടി​മാ​ലി: പ്ലാ​സ്റ്റി​ക് മി​ശ്രി​തം ഉ​പ​യോ​ഗി​ച്ചു​ള്ള ടാ​റിം​ഗ് അ​ടി​മാ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പൂ​ർ​ത്തി​യാ​യി. സാ​ധാ​ര​ണ ടാ​റിം​ഗി​നെ അ​പേ​ക്ഷി​ച്ച് ചെ​ല​വു​കു​റ​യു​ന്നു എ​ന്ന​തി​നൊ​പ്പം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്ക​ര​ണം ന​ട​ക്കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ​നി​ന്നും അ​ഞ്ചു​ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ന്നി​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ടാ​റിം​ഗ് ജോ​ലി തു​ട​ങ്ങി​യ​ത്.
സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഈ​വ​ർ​ഷം​മു​ത​ൽ നി​ശ്ചി​ത ശ​ത​മാ​നം റോ​ഡു​ക​ൾ ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച് ടാ​ർ​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
ഒ​രു കി​ലോ​മീ​റ്റ​ർ ടാ​ർ ചെ​യ്യു​വാ​ൻ 306 കി​ലോ​ഗ്രാം പ്ലാ​സ്റ്റി​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൊ​ടി​ച്ചെ​ടു​ത്ത പ്ലാ​സ്റ്റി​ക് മി​ശ്രി​തം മി​ക്സിം​ഗ് മെ​ഷി​നി​ലി​ട്ട് മെ​റ്റ​ലും ടാ​റു​മാ​യി ക​ല​ർ​ത്തി ഉ​രു​ക്കി ചേ​ർ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 10 സ്ക്വ​യ​ർ മീ​റ്റ​ർ ടാ​റിം​ഗി​ന് 10 കി​ലോ​ഗ്രാം പ്ലാ​സ്റ്റി​ക് എ​ന്ന​താ​ണ് ക​ണ​ക്ക്.