മ​രം വീ​ണു തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു
Friday, May 29, 2020 10:19 PM IST
നെ​ടു​ങ്ക​ണ്ടം: ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ മ​രം വീ​ണ് തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല മ​ണ​തോ​ട്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​ണ​ത്തോ​ട് സ്വ​ദേ​ശി ആ​ന​ന്ദി​ന്‍റെ ഭാ​ര്യ മ​ഹേ​ശ്വ​രി​യാ​ണ്(22) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. ഉ​ടു​ന്പ​ൻ​ചോ​ല​യ്ക്ക് സ​മീ​പം മ​ണ​തോ​ട്ടി​ലെ സ്വ​കാ​ര്യ ഏ​ലം എ​സ്റ്റേ​റ്റി​ൽ മ​ഹേ​ശ്വ​രി ഉ​ൾ​പ്പ​ടെ പ​ത്തോ​ളം സ്ത്രീ​ക​ൾ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു മ​ഹേ​ശ്വ​രി​യു​ടെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള ധ​നു​ഷി​ക ഏ​ക മ​ക​ളാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നാ​യി ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന്.