ആ​ശു​പ​ത്രി റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്
Sunday, May 31, 2020 9:38 PM IST
രാ​ജാ​ക്കാ​ട്: മു​ല്ല​ക്കാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജാ​ക്കാ​ട് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്കു​ള്ള റോ​ഡു ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ന്നാ​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്.
മു​ല്ല​ക്കാ​നം ജം​ഗ്ഷ​നി​ൽ​നി​ന്നും ആ​ശു​പ​ത്രി വ​രെ​യു​ള്ള 150 മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള റോ​ഡാ​ണ് ടാ​റിം​ഗ് പൊ​ളി​ഞ്ഞ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്നും മ​ഴ​വെ​ള്ളം കു​ത്തി​യൊ​ഴു​കി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ അ​വ​സ്ഥ​യി​ലു​മാ​ണ്. വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു​പോ​യ​തി​നാ​ൽ ക​യ​റ്റം ക​യ​റി​വ​രു​ന്ന ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​റു​ണ്ട്.
കോ​വി​ഡി​ന്േ‍​റ​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മീ​പ​ത്തെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം