ഓ​ണ്‍​ലൈ​ൻ ക്ലാ​സ്
Monday, June 1, 2020 9:44 PM IST
കാ​ളി​യാ​ർ: ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ൽ ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെയുള്ള ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ നാളെ ആ​രം​ഭി​ക്കും. ഒ​ൻ​പ​തി​ലേ​യും പ​ത്തി​ലേ​യും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ക​ഴി​ഞ്ഞ​മാ​സം ആ​രം​ഭി​ച്ചി​രു​ന്നു. കെ.ജി. ക്ലാ​സു​ക​ളും ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

മു​ട്ടം: ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ എ​ൽ​കെ​ജി മു​ത​ൽ 12 വ​രെ​ തുടക്കം കുറിച്ച ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളുടെ ഉദ്ഘാടനം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്‌ലിൻ എ​സ്എ​ബി​എസ് നിർവഹിച്ചു. അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി​യ ക്ലാ​സു​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി സ്കൂ​ൾ വെ​ബ്സൈ​റ്റി​ൽ(www.shant
haljyothischool.org) ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ന​മി​ത്ര അ​വാ​ർ​ഡ്

ഇ​ടു​ക്കി: ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് വ​നം​-വ​ന്യ​ജീ​വി വ​കു​പ്പ് വ​ന​മി​ത്ര അ​വാ​ർ​ഡ് ന​ൽ​കും. കാ​വു​ക​ൾ, ഒൗ​ഷ​ധ​ച്ചെ​ടി​ക​ൾ, കാ​ർ​ഷി​ക ജൈ​വ​വൈ​വി​ധ്യം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ പ്രാ​ദേ​ശി​ക ജൈ​വ​വൈ​വി​ധ്യം പ​രി​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. വ്യ​ക്തി​ക​ൾ​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​ക​ൾ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഇ​ടു​ക്കി, സ​ഹ്യ​സാ​നു ഫോ​റ​സ്റ്റ് കോം​പ്ല​ക്സ്, വെ​ള്ളാ​പ്പാ​റ, പൈ​നാ​വ് പി​ഒ 685603 എ​ന്ന വി​ലാ​സ​ത്തി​ൽ 30ന് ​മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​വാ​ർ​ഡി​നു​ള്ള അ​ർ​ഹ​ത തെ​ളി​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഒ​രു കു​റി​പ്പും ഉ​ൾ​പ്പെ​ടു​ത്ത​ണം. ഫോ​ണ്‍ 04862 - 232505, 9447979142.

വാ​ട​ക ഇ​ള​വ് ന​ൽ​കി
മാ​തൃ​ക​യാ​യി

തൊ​ടു​പു​ഴ: സി​എം​ഐ മാ​നേ​ജ്മെ​ന്‍റി​ന് കീ​ഴി​ലു​ള്ള ജ്യോ​തി സൂ​പ്പ​ർ ബ​സാ​റി​ൽ ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ര​ണ്ട് മാ​സ​ത്തെ വാ​ട​ക ഇ​ള​വു ചെ​യ്തും ഒ​രു വ​ർ​ഷ​ത്തേ​ക്ക് വാ​ട​ക വ​ർ​ധ​ന ഒ​ഴി​വാ​ക്കി​യും മാ​തൃ​ക​യാ​യി.
തൊ​ടു​പു​ഴ​യി​ലെ ആ​ദ്യ​കാ​ല ഷോ​പ്പിം​ഗ് കോം​പ്ല​ക്സാ​ണ് ഇ​ത്. ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ടു​ത്ത മാ​നേ​ജ്മെ​ന്‍റി​നെ ജ്യോ​തി ഇ​ൻ​മേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി​യോ​ടോ​മി, സെ​ക്ര​ട്ട​റി ടോ​ബി തോ​മ​സ് വ​യ​റ്റാ​ട്ടി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.