നി​യ​ന്ത്ര​ണം​ വി​ട്ട ടാ​ങ്ക​ർലോ​റി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി
Tuesday, June 2, 2020 9:46 PM IST
അ​ടി​മാ​ലി: ക​ല്ലാ​ർ​കു​ട്ടി​യി​ൽ ടാ​റു​മാ​യി വ​ന്ന ടാ​ങ്ക​ർ ലോ​റി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​ക​ിത്സ ന​ൽ​കി.

മം​ഗ​ലാ​പു​ര​ത്തു​നി​ന്നും ശാ​ന്ത​ന്പാ​റ പു​ത്ത​ടി​യി​ലേ​ക്ക് ടാ​റു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​ല്ലാർകു​ട്ടി ജം​ഗ്ഷ​നി​ലെ​ത്തി​യ വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ശ​ശി പൂ​വ​ത്തി​ങ്ക​ൽ, ജ​യിം​സ് ഒ​ടി​യ​ന്പാ​റ, സു​ലോ​ച​ന പൂ​വ​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ.​എ. അ​ലി​യാ​ർ, ജോ​ബെ​റ്റ് ജോ​സ് തു​ട​ങ്ങി​യ​വ​രു​ടെ സ്കൂ​ട്ട​റും കെ.​കെ. നി​ഷാ​ദി​ന്‍റെ ബൈ​ക്കും ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് ത​ക​ർ​ന്നു.

മ​ഴ പെ​യ്ത​തി​നെ​തു​ട​ർ​ന്ന് ന​ന​ഞ്ഞു​കി​ട​ന്നി​രു​ന്ന റോ​ഡി​ൽ ഇ​റ​ക്ക​മി​റ​ങ്ങി​വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.