എസ്എസ്എൽസിമൂല്യനിർണയം നടത്തുന്ന സ്കൂൾ വളപ്പിലെ മ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കിയില്ല; സ്കൂളിലെത്തുന്നവർക്ക് ദുരിതം
Thursday, June 4, 2020 9:32 PM IST
തൊ​ടു​പു​ഴ: സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മ​രം മു​റി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തു ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. ഗ​വ.​ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ള​പ്പി​ൽ ഭീ​ഷ​ണി​യാ​യി നി​ന്ന മ​ര​ങ്ങ​ൾ ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ഏ​താ​നും ദി​വ​സം മു​ന്പ് മു​റി​ച്ചു​നീ​ക്കി​യി​രു​ന്നു.​എ​ന്നാ​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള​ട​ക്ക​മു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ മ​രം മു​റി​ച്ചു നീ​ക്കി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​വി​ടെ നി​ന്നു നീ​ക്കം ചെ​യ്തി​ട്ടി​ല്ല.​

ഇ​തു സ്കൂ​ളി​ലെ​ത്തു​ന്ന​വ​ർ​ക്കു ദു​രി​ത​മാ​കു​ക​യാ​ണ്.​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ഷ്ടി​ച്ചു മാ​ത്ര​മാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കു​ന്ന​ത്. ശ്ര​ദ്ധ അ​ല്പം തെ​റ്റി​യാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു സം​ഭ​വി​ക്കും.​ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം സ്കൂ​ൾ വ​ള​പ്പി​ൽ നി​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി​യ​ത്.​ ഇ​തു വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു.​ ഇ​തേ തു​ട​ർ​ന്നു മ​രം മു​റി​ക്ക​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്നു.​പി​ന്നീ​ട് മ​രം മു​റി​ച്ചു​നീ​ക്കി​യെ​ങ്കി​ലും ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ്കൂ​ൾ വ​ള​പ്പി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യിട്ടി​ല്ല. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ക്കു​ന്ന ഇ​വി​ടെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള​വ​ർ എ​ത്തു​ന്നു​ണ്ട്.

തി​ര​ക്കേ​റി​യ റോ​ഡി​ൽ നി​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു മ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ട​സ​മാ​കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്തെ ക​രി​ങ്ക​ൽ​കെ​ട്ട് ഇ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​തും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.