സ​ബ് സ്റ്റേ​ഷ​ൻ പാ​ന​ൽ ബോ​ർ​ഡു​ക​ൾ ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ക്കി​യി​ല്ല
Friday, June 5, 2020 10:00 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ൽ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന 33 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന പാ​ന​ൽ ബോ​ർ​ഡു​ക​ൾ ഇ​റ​ക്കു​കൂ​ലി ത​ർ​ക്ക​ത്തേ​തു​ട​ർ​ന്ന് ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ക്കാ​തെ വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ക​യാ​ണ്. ബോ​ർ​ഡു​ക​ളു​മാ​യി എ​ത്തി​യ ര​ണ്ടു ലോ​റി​ക​ളി​ൽ​നി​ന്നും നാ​ലു​ദി​വ​സ​മാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​വാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​റ​ക്കു​കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കാ​ൻ ത​ട​സ​മെ​ന്നു പ​റ​യു​ന്നു.
നാ​സി​ക്ക് ക്രോം​പ്ട​ണ്‍ ക​ന്പ​നി​യി​ൽ​നി​ന്നും വ​ലി​യ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ മൂ​വാ​റ്റു​പു​ഴ​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച എ​ത്തി​ച്ച് ര​ണ്ടു ലോ​റി​ക​ളി​ൽ മ​റ​യൂ​രി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ക്രെ​യി​ൻ സൗ​ക​ര്യ​മു​പ​യോ​ഗി​ച്ചേ പാ​ന​ൽ ബോ​ർ​ഡ് ഇ​റ​ക്കാ​ൻ ക​ഴി​യൂ. ക്രെ​യി​ൻ ഇ​വി​ടെ എ​ത്തി​ക്കാ​ൻ ക​രാ​ർ ചു​മ​ത​ല​യു​ള്ള​വ​ർ നാ​ലു​ദി​വ​സ​മാ​യി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ലോ​റി​യു​മാ​യി എ​ത്തി​യ ഡ്രൈ​വ​ർ​മാ​ർ നാ​ലു​ദി​വ​സ​മാ​യി ലോ​റി​യി​ൽ​ത​ന്നെ ക​ഴി​യു​ക​യാ​ണ്.
ക്രെ​യി​ൻ സൗ​ക​ര്യം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നോ അ​ടി​മാ​ലി ഭാ​ഗ​ത്തു​നി​ന്നോ കൊ​ണ്ടു​വ​ര​ണം. ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട തു​ക കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കാ​തി​രി​ക്കു​ന്ന​ത്.