ഇ​ടു​ക്കി രൂ​പ​ത​യു​ടെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും നൂ​റു​മേ​നി
Tuesday, June 30, 2020 10:21 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ സ്കൂ​ളു​ക​ളും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി വി​ജ​യം ക​ര​സ്ഥ​മാ​ക്കി.17 ഹൈ​സ്കൂ​ളു​ക​ളി​ലാ​യി ആ​കെ 1829 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വ​രി​ൽ 215 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ്. 204 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. ഇ​വ​രി​ൽ 29 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു. ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ്, പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ്, വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ്, ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ്, വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ്, മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ്, വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ്, വി​മ​ല​ഗി​രി വി​മ​ല, പു​ന്ന​യാ​ർ സെ​ന്‍റ് തോ​മ​സ്, പൊ​ൻ​മു​ടി സെ​ന്‍റ് മേ​രീ​സ്, മാ​ങ്കു​ളം സെ​ന്‍റ് മേ​രീ​സ്, തോ​ക്കു​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്, പൊ​ട്ട​ൻ​കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്, മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ്, കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്, ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് എ​ന്നി​വ​യാ​ണ് നൂ​റു​മേ​നി വി​ജ​യം നേ​ടി​യ മ​റ്റു സ്കൂ​ളു​ക​ൾ.
ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നെ​യും പി​ടി​എ​യേ​യും ഇ​ടു​ക്കി രൂ​പ​ത ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് അ​ഭി​ന​ന്ദി​ച്ചു. രൂ​പ​താ കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ, രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ർ​ജ് ത​കി​ടി​യേ​ൽ, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നോ​യി മ​ഠ​ത്തി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജി ഏ​ബ്രാ​ഹം, എം.​വി. ജോ​ർ​ജ്കു​ട്ടി, സി​ബി വ​ലി​യ​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ണ​ക്ക​ര ഗ​വ. സ്കൂ​ളി​ന് നൂ​റു​മേ​നി

കു​മ​ളി: അ​ണ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ക​ന്നി നൂ​റു​മേ​നി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ 101 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. ഒ​രാ​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സും ല​ഭി​ച്ചു. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ രാ​ജ​ശേ​ഖ​ര​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടേ​യും ക​ണ്ണി​ലെ​ണ്ണ​യൊ​ഴി​ച്ചു​ള്ള അ​ർ​പ്പ​ണ​മാ​ണ് സ്കൂ​ളി​നെ ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പി​ടി​എ ക​മ്മ​റ്റി​യം​ഗം ടോ​മി​ച്ച​ൻ കോ​ഴി​മ​ല പ​റ​ഞ്ഞു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി ന​ല്കി​യ ക​രു​ത​ലി​ന്‍റെ​കൂ​ടി ഫ​ല​മാ​ണ് സ്കൂ​ളി​ന്‍റെ നൂ​റു​മേ​നി നേ​ട്ടം.
1958-ൽ ​വാ​ലു​മ​ണ്ണേ​ൽ തൊ​മ്മ​ച്ച​ൻ ന​ൽ​കി​യ നാ​ലേ​ക്ക​ർ ഭൂ​മി​യി​ലാ​ണ് സ്കൂ​ളി​ന്‍റെ തു​ട​ക്കം. 1962-ൽ ​യു​പി സ്കൂ​ളും 71-ൽ ​ഹൈ​സ്കൂ​ളും ആ​രം​ഭി​ച്ചു. 72-ൽ ​ത​മി​ഴ് മീ​ഡി​യ​വും ആ​രം​ഭി​ച്ചു.