പ്ര​തീ​കാ​ത്മ​ക കേ​ര​ള ബ​ന്ദ്
Wednesday, July 1, 2020 10:24 PM IST
അ​ടി​മാ​ലി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ടി​മാ​ലി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തീ​കാ​ത്മ​ക കേ​ര​ള ബ​ന്ദ് ന​ട​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ടി​മാ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പ്ര​തീ​കാ​ത്മ​ക കേ​ര​ള ബ​ന്ദ് സം​ഘ​ടി​പ്പി​ച്ച​ത്. പ​ത്തു​മി​നി​റ്റോ​ളം പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടു.
പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ടി​മാ​ലി​ക്കു​പു​റ​മെ മൂ​ന്നാ​റി​ലും പ്ര​വ​ർ​ത്ത​ക​ർ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. അ​ടി​മാ​ലി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ടി​മാ​ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് കെ. ​ബെ​ന്നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ ക​ന​ക​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യാ​യ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ഷി​ൻ​സ് ഏ​ലി​യാ​സ്, ന​വീ​ൻ റോ​യി, എം.​എ​സ്. അ​ജ​യ്, ഡി​ക്സ​ണ്‍ ഡൊ​മ​നി​ക്, അ​മ​ൽ ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ട്ട​പ്പ​ന: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മ​റ്റി ആ​ഹ്വാ​നം​ചെ​യ്ത പ്ര​തീ​കാ​ത്മ​ക ബ​ന്ദ് ക​ട്ട​പ്പ​ന​യി​ലും ന​ട​ന്നു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ ഗാ​ന്ധി സ്ക്വ​യ​റി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
പ്ര​തീ​കാ​ത്മ​ക ബ​ന്ദ് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യും സം​പ്രേ​ഷ​ണം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജീ​വ്, പ്ര​ശാ​ന്ത് രാ​ജു, വി. ​സി. ജി​ത്ത്, ജി​ജോ ജോ​സ​ഫ്, അ​ല​ൻ ബോ​ബി, മാ​ർ​ട്ടി​ൻ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.