ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൈറ്റ് ബോ​ർ​ഡി​ലൂ​ടെ പ​ഠ​നം
Thursday, July 2, 2020 10:11 PM IST
ഇ​ടു​ക്കി: കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ക്ലാ​സു​ക​ൾ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ വൈ​റ്റ്ബോ​ർ​ഡ് എ​ന്ന പേ​രി​ൽ യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ​രി​പാ​ടി​യ്ക്ക് മൂ​ന്നാ​റി​ൽ തു​ട​ക്കം കു​റി​ച്ചു.​ ജി​എ​ടി​എ​ൽ​പി​എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശ്ര​വ​ണ പ​രി​മി​തി, കാ​ഴ്ച പ​രി​മി​തി, സെ​റി​ബ്ര​ൽ പാ​ൾ​സി, ബു​ദ്ധി പ​രി​മി​തി, ഓ​ട്ടി​സം, പ​ഠ​ന​വൈ​ക​ല്യം എ​ന്നീ വി​ഭാ​ഗ​ത്തി​ലു​ള​ള ര​ണ്ട് മു​ത​ൽ ഏ​ഴു​വ​രെ​യു​ള​ള ക്ലാ​സു​കളി​ലെ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യാ​ണ് ക്ലാ​സു​ക​ൾ തയാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ സ​മ​ഗ്ര​ശി​ക്ഷ​യു​ടെ കീ​ഴി​ലു​ള്ള 104 റി​സോ​ഴ്സ് അ​ധ്യാ​പ​ക​രാ​ണ് ഫോ​ണ്‍ വ​ഴി​യും വാ​ട്സ്ആ​പ്പ് വ​ഴി​യും കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട പി​ന്തു​ണ ന​ല്കു​ന്ന​ത്.
ഏ​ഴാം ക്ലാ​സു​വ​രെ​യാ​ണ് ഇ​പ്പോ​ൾ വൈ​റ്റ് ബോ​ർ​ഡ് പ​ഠ​ന പി​ന്തു​ണ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.
അ​ടു​ത്ത ഘ​ട്ടം ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പാ​ഠ​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​താ​യി സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ​ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ബി​ന്ദു​മോ​ൾ അ​റി​യി​ച്ചു. ​
മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​റു​പ്പ്സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. ബി​നു​മോ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.