റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ ഇ​ന്ന് അ​വ​ധി​യെ​ടു​ത്തു പ്ര​തി​ഷേ​ധി​ക്കും
Thursday, July 2, 2020 10:11 PM IST
നെ​ടു​ങ്ക​ണ്ടം: റ​വ​ന്യൂ ജീ​വ​ന​ക്കാ​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കും.
വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യെ ക്ലാ​ർ​ക്ക്/​വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യാ​ക്കി ഉ​യ​ർ​ത്തു​ക, വി​ല്ലേ​ജ് ഓ​ഫീസ​ർ​മാ​രു​ടെ പ​ദ​വി ഉ​യ​ർ​ത്തി സ്പെ​ഷ​ൽ റു​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക, പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് പ്ര​കാ​രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് അ​നു​വ​ദി​ച്ച ശ​ന്പ​ള സ്കെ​യി​ൽ റ​ദ്ദാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ അ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.
കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യും മ​ഴ​ക്കാ​ല ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് ചു​മ​ത​ല​യു​ള്ള​വ​ർ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ അ​വ​ധി​യി​ലാ​യി​രി​ക്കെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു​കൊ​ണ്ടാ​ണ് കൂ​ട്ട അ​വ​ധി​യി​ൽ സ​ഹ​ക​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യ, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബേ​ബി, ജി​ല്ലാ ട്ര​ഷ​റ​ർ ഷി​ഹാ​ബ് പ​രീ​ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.