സ്കൂ​ളി​ലേ​യ്ക്ക് 26 ടെ​ലി​വി​ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കി അ​ധ്യാ​പി​ക
Friday, July 3, 2020 10:23 PM IST
ക​ട്ട​പ്പ​ന: മു​രി​ക്കാ​ട്ടു​കു​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​യ്ക്ക് 26 ടെ​ലി​വി​ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കി പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പി​ക ലി​ൻ​സി ജോ​ർ​ജ്. സു​മ​ന​സു​ക​ളു​ടെ​യും കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് എ​ക്സ്റ്റെ​ൻ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ലി​ൻ​സി ടെ​ലി​വി​ഷ​ൻ സ​മാ​ഹ​രി​ച്ചു അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ടി​വി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ ഏ​റ്റു​വാ​ങ്ങി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി .​ശി​വ​കു​മാ​റി​ന് കൈ​മാ​റി.
സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​റു​പ​തി​ൽ പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​മോ, ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ളോ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന​ത് . അ​ധ്യാ​പി​ക സ​മാ​ഹ​രി​ച്ച​തു​ൾ​പ്പെ​ടെ 38 ടി​വി​യും അ​ഞ്ച് ടാ​ബു​ക​ളും സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ല​ഭി​ച്ചു. ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക് കേ​ര​ള സ​മാ​ജം, കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​​ജ് എം​സി​എ അ​ലു​മി​നി കൂ​ട്ടാ​യ്മ, തൊ​ടു​പു​ഴ ജ​യ്റാ​ണി സ്കൂ​ൾ അ​ലു​മി​നി കൂ​ട്ടാ​യ്മ, എ​റ​ണാ​കു​ളം എ​ബി ​മൗ​രി ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​ർ മ​റ്റു സു​മ​ന​സു​ക​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ടെ​ലി​വി​ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്.