മാ​സ്ക്കു​മാ​യി ചൈ​ൽ​ഡ്‌ ലൈൻ
Wednesday, July 8, 2020 9:52 PM IST
തൊ​ടു​പു​ഴ: മാ​സ്ക്ക് ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വോ​സാ​ർ​ഡും ചൈ​ൽ​ഡ് ലൈനും സം​യു​ക്ത​മാ​യി മാ​സ്ക്കു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി. ജി​ല്ലാ​ത​ല ​ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സ്വാ​മി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പ്രിന്‍റോ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജോ ജോ​ർ​ജ്, ചാ​ക്കോ​ച്ച​ൻ അ​ന്പാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റു​ക​ൾ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സു​ക​ൾ, ഡി​വൈഎ​സ്പി ​ഓ​ഫീ​സ്, എ​ക്സൈ​സ് തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ൽ വി​ത​ര​ണം ചെ​യ്തു. അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് മാ​സ്ക് ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചൈ​ൽ​ഡ് ലൈൻ അ​റി​യി​ച്ചു.