കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
Friday, July 10, 2020 9:21 PM IST
ചെ​റു​തോ​ണി: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ഓ​ടെ മ​രി​യാ​പു​രം മി​ല്ലും​പ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷി​നോ​ജ് (25)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഷി​നോ​ജ് ഇ​ടു​ക്കി​യി​ൽ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.