എ​സ്ടി കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ മു​റ്റ​ത്തു ടൈ​ൽ പാ​കി
Friday, July 10, 2020 9:21 PM IST
ക​ട്ട​പ്പ​ന: സം​സ്ഥാ​ന​ത്തെ ആ​ദ്യ പ​ട്ടി​ക​വ​ർ​ഗ ഹൈ​ടെ​ക് കോ​ള​നി​യാ​യ അ​ന്പ​ല​ക്ക​വ​ല എ​സ്ടി കോ​ള​നി ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള 12 കു​ടും​ബ​ങ്ങ​ളു​ടെ​യും വീ​ടി​ന്‍റെ മു​റ്റം ടൈ​ൽ പാ​കി ന​ൽ​കി. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ വീ​ടു​ക​ളും ചെ​ളി നി​റ​ഞ്ഞ ന​ട​പ്പു​വ​ഴി​യു​മാ​യി യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഗി​രീ​ഷ് മാ​ലി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ട് സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഹൈ​ടെ​ക്ക് എ​സ്ടി കോ​ള​നി​യാ​യി ഇ​വി​ടം മാ​റി. കോ​ള​നി​യി​ലെ വ​ഴി​ക​ൾ ടൈ​ൽ പാ​കി വൃ​ത്തി​യാ​ക്കി​യ​തി​നു​പു​റ​മേ വീ​ടു​ക​ളു​ടെ മു​റ്റ​വും ടൈ​ൽ പാ​കി മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്.
ടൈ​ൽ പാ​കി ന​ൽ​കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ് ലി ​പി. ജോ​ണ്‍ നി​ർ​വ​ഹി​ച്ചു. ഭ​ക്ഷ്യ​ധാ​ന്യ കി​റ്റി​ന്‍റെ വി​ത​ര​ണ​വും ന​ട​ന്നു. ഗി​രീ​ഷ് മാ​ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ഓ​ഫീ​സ​ർ പി.​വൈ. സു​നീ​ഷ്, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നി ജി​ജി, സി. ​മാ​രി​മു​ത്തു, ര​ജ​നി സ​ലി, രാ​ധാ​മ​ണി ഗോ​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​മൃ​തം പ​ദ്ധ​തി

ഇ​ടു​ക്കി: കോ​വി​ഡ്-19​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് പീ​രു​മേ​ട് മേ​ഖ​ല​യി​ലെ എ​ല്ലാ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ളി​ൽ നി​ന്നും രോ​ഗ​പ്ര​തി​രേ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെയ്യുന്നുണ്ട്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഡി​സ്പെ​ൻ​സ​റിയുമാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9446 724207, 7561018640.