കേരളത്തിൽ പ്രതിമാ​സം 160 കോ​ടി​യു​ടെ മാ​സ്ക് വി​ൽ​പ​ന
Friday, July 10, 2020 9:27 PM IST
ക​ട്ട​പ്പ​ന: രാ​ജ്യ​ത്തെ മു​ഴു​വ​ൻ ബ്രാ​ൻ​ഡ​ഡ് വ​സ്ത്ര നി​ർ​മാ​ണ ക​ന്പ​നി​ക​ളും മാ​സ്ക് നി​ർ​മാ​ണ​ത്തി​ൽ. 20 രൂ​പ മു​ത​ൽ 2000 രൂ​പ​വ​രെ വി​ല​യു​ള്ള മാ​സ്കു​ക​ളാ​ണ് വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലാ​ഭ​മു​ള്ള വ്യാ​പാ​ര​മാ​യി മാ​സ്ക് വ്യാ​പാ​രം മാ​റി​യി​ട്ടു​ണ്ട്.
വി​ല​കൂ​ടി​യ മാ​സ്കു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ വി​പ​ണി കേ​ര​ള​മാ​ണ്. പ്ര​മു​ഖ വ​സ്ത്ര ബ്രാ​ൻ​ഡു​ക​ളാ​യ വാ​ൻ​ഹു​സൈ​ൻ, ലൂ​യി ഫി​ലി​പ് തു​ട​ങ്ങി എ​ല്ലാ ക​ന്പ​നി​ക​ളും മാ​സ്ക് നി​ർ​മാ​ണ​ത്തി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.
സാ​ധാ​ര​ണ മ​ൾ​ട്ടി ലെ​യ​ർ മാ​സ്ക് മു​ത​ൽ മൈ​ക്രോ ചി​പ്പ് പി​ടി​പ്പി​ച്ച മാ​സ്കും ബ്ലൂ​ടൂ​ത്ത് പി​ടി​പ്പി​ച്ച മാ​സ്കും ഇ​യ​ർ ഫോ​ണ്‍ പി​ടി​പ്പി​ച്ച മാ​സ്കും ഉ​ൾ​പ്പെ​ടെ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും വ്യ​ത്യ​സ്ഥ​ത പു​ല​ർ​ത്തി​യാ​ണ് മാ​സ്കു​ക​ൾ ഒ​രു​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക ഡി​സൈ​നു​ക​ളും ഇ​റ​ങ്ങു​ന്നു​ണ്ട്.
സം​സ്ഥാ​ന​ത്തെ മൂ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ളി​ൽ ര​ണ്ടു​കോ​ടി ആ​ളു​ക​ളെ​ങ്കി​ലും മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ത്ത​വ​ർ മാ​ത്ര​മാ​ണ് മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​ത്. സ്ഥി​ര​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രി​ൽ ബ​ഹു​ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും പു​തി​യ മാ​സ്ക് വാ​ങ്ങു​ന്ന​വ​രാ​ണ്.
ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന മാ​സ്കു​ക​ൾ​ക്കാ​ണ് ഏ​റെ പ്രി​യ​മെ​ങ്കി​ലും പ​ല​രും ഒ​രാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ ഒ​രു മാ​സ്ക് ധ​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. ഇ​തു ക​ണ​ക്കാ​ക്കി​യാ​ൽ​പോ​ലും മാ​സം കോ​ടി​ക്ക​ണ​ക്കി​നു മാ​സ്കു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ത​ന്നെ വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ കോ​ടി​ക​ളാ​ണ് മാ​സ്ക് നി​ർ​മാ​ണ ക​ന്പ​നി​ക​ളു​ടെ വി​റ്റു​വ​ര​വ്.
ഒ​രു​പ​ക്ഷെ രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടേ​തി​നേ​ക്കാ​ൾ പ​ണം മാ​സ്കി​നാ​യി ചെ​ല​വാ​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ ശ​രാ​ശ​രി ആ​ളു​ക​ൾ ദി​വ​സം 20 രൂ​പ മു​ത​ൽ 200 രൂ​പ വ​രെ മൊ​ബൈ​ൽ നെ​റ്റു​വ​ർ​ക്ക് റീ​ചാ​ർ​ജിം​ഗി​നാ​യി ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മൈ​ബൈ​ൽ ക​ന്പ​നി​ക​ളു​ടെ ക​ണ​ക്ക്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ര​ത്തോ​ള​മെ​ങ്കി​ലും തു​ക മാ​സ്കു​ക​ൾ​ക്കാ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
ര​ണ്ടു​കോ​ടി ആ​ളു​ക​ൾ ആ​ഴ്ച​യി​ൽ 20 രൂ​പ​യെ​ങ്കി​ലും മാ​സ്കി​നാ​യി ചെ​ല​വ​ഴി​ച്ചാ​ൽ 40 കോ​ടി രൂ​പ​യാ​ണ് മാ​സ്കി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​തി​വാ​ര വി​റ്റു​വ​ര​വ്. പ്ര​തി​മാ​സം 160 കോ​ടി രൂ​പ കേ​ര​ള​ത്തി​ൽ​മാ​ത്രം മാ​സ്കി​നാ​യി ചെ​ല​വാ​ക്കേ​ണ്ടി​വ​രു​ന്നു.