നഗരത്തിലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്: പോ​ലീ​സ് പി​ഴ​യീ​ടാ​ക്കി
Friday, July 10, 2020 9:32 PM IST
തൊ​ടു​പു​ഴ:​ ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി.​അ​ന്പ​ലം റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കിം​ഗ് ന​ട​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി.​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രി​ൽ നി​ന്നു നേ​രി​ട്ടു പി​ഴ ഈ​ടാ​ക്കി​യ​പ്പോ​ൾ മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ൽ സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ഈ റോ​ഡി​ൽ പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​രും ഗൗ​നി​ക്കാ​റി​ല്ല.​ സി​വി​ൽ സ്റ്റേ​ഷ​നു​മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡി​ൽ നി​ന്നും ഭീ​മ ജം​ഗ്ഷ​നി​ലെ​ത്താ​തെ ജ്യോ​തി സൂ​പ്പ​ർ​ബ​സാ​ർ ഭാ​ഗ​ത്തേ​ക്കു വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​യി​രു​ന്നു.​
കോ​വി​ഡ് മൂ​ലം ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി സ്വ​ന്തം​വാ​ഹ​ന​ത്തെ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.​ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന പ​ല​രും റോ​ഡ​രി​കി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.​ഇ​തു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നും ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ട്രാ​ഫി​ക് പോ​ലീ​സ് ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.