ജി​ല്ല​യി​ൽ ഇ​ന്ന​ലെ 16 പേ​ർ​ക്ക് കോ​വി​ഡ് ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Sunday, July 12, 2020 10:12 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഇ​ന്ന​ലെ 16 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം. ഇ​തോ​ടെ 114 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. കാ​മാ​ക്ഷി സ്വ​ദേ​ശി​നി (49)യ്ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ഇ​വ​രു​ടെ മ​ക​ൾ​ക്കും ചെ​റു​മ​ക​നും ജൂ​ണ്‍ അ​ഞ്ചി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​വ​ർ​ക്ക് ജൂ​ലൈ 10 ന് ​സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി. ജൂ​ണ്‍ 24ന് ​ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി (29). നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ കു​മ​ളി​യി​ലെ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 30 ന് ​റി​യാ​ദി​ൽ നി​ന്നെ​ത്തി​യ രാ​ജ​കു​മാ​രി സ്വ​ദേ​ശി (29). കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ടാ​ക്സി​യി​ൽ രാ​ജ​കു​മാ​രി​യി​ലെ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 26ന് ​ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (57). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ വ​ണ്ടി​പ്പെ​രി​യാ​റി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ജൂ​ലൈ ര​ണ്ടി​ന് മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി (23). നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നും കെഎസ്ആ​ർ​ടി​സി ബ​സി​ൽ തൊ​ടു​പു​ഴ​യെ​ത്തി. അ​വി​ടെ നി​ന്നും അ​ച്ഛ​നൊ​പ്പം സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ഏ​ല​പ്പാ​റ​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ജൂ​ണ്‍ 29ന് ​ഷാ​ർ​ജ​യി​ൽ നി​ന്നും സ​ഹോ​ദ​ര​നൊ​പ്പം നാ​ട്ടി​ലെ​ത്തി​യ കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി (35). കോ​ഴി​ക്കോ​ട് നി​ന്നും ടാ​ക്സി​യി​ൽ കാ​ഞ്ചി​യാ​റി​ലെ​ത്തി സ​ഹോ​ദ​ര​നൊ​പ്പം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 26 ന് ​മും​ബൈ​യി​ൽ നി​ന്നും മ​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യ ഉ​പ്പു​ത​റ സ്വ​ദേ​ശി​നി (29). ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി​യ ഇ​വ​ർ അ​വി​ടെ നി​ന്നും ടാ​ക്സി​യി​ൽ ഉ​പ്പു​ത​റ​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 29ന് ​മും​ബൈ​യി​ൽ നി​ന്നും ട്രെ​യി​നി​ലെ​ത്തി​യ ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (26). എ​റ​ണാ​കു​ള​ത്തു നി​ന്നും ടാ​ക്സി​യി​ൽ ക​രി​മ​ണ്ണൂ​രി​ലെ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ലൈ അ​ഞ്ചി​ന് ക​ന്പ​ത്തു നി​ന്നെ​ത്തി​യ അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി (63).
ആ​ന​വി​ലാ​സ​ത്ത് എ​സ്റ്റേ​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ ക​ന്പ​ത്തു നി​ന്നും സ്കൂ​ട്ട​റി​ലാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് തേ​നി​യി​ൽ നി​ന്നെ​ത്തി​യ കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി (57). തേ​നി​യി​ൽ നി​ന്ന് ബോ​ഡി​മെ​ട്ടു വ​രെ ടാ​ക്സി​യി​ലും അ​വി​ടെ നി​ന്നു പൂ​പ്പാ​റ വ​രെ ബൈ​ക്കി​ലും യാ​ത്ര ചെ​യ്തു. പൂ​പ്പാ​റ​യി​ൽ നി​ന്ന് നെ​ടു​ങ്ക​ണ്ടം, ഇവിടെ നി​ന്ന് ക​ട്ട​പ്പ​ന വ​രെ​യും സ്വ​കാ​ര്യ ബ​സി​ൽ എ​ത്തി. ത​ടി​യ​ന്പാ​ട് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ണ്‍ 29 ന് ​തേ​നി​യി​ൽ നി​ന്നും എ​ത്തി​യ ത​ടി​യ​ന്പാ​ട് സ്വ​ദേ​ശി​നി (29). സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ഇ​വ​ർ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടി​ന് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നും വ​ന്ന 55ഉം 49​ഉം വയസുള്ള കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഒ​ന്പ​തി​ന് മും​ബൈ​യി​ൽ നി​ന്നും വ​ന്ന വ​ണ്ണ​പ്പു​റം സ്വ​ദേ​ശി(36). മും​ബൈ​യി​ൽ​നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി. അ​വി​ടെ നി​ന്നും ടാ​ക്സി​യി​ൽ വ​ണ്ണ​പ്പു​റ​ത്തെ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ശ​ങ്ക​ര​ൻ​ കോ​വി​ലി​ൽ നി​ന്നെ​ത്തി ജൂ​ലൈ ഒ​ന്പ​തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളു​ടെ കു​ടും​ബാം​ഗം (42). ശ​ങ്ക​ര​ൻ​കോ​വി​ലി​ൽ നി​ന്നും മി​ഴി​യി​ലേ​ക്കും അ​വി​ടെ നി​ന്നും മൂ​ന്നാ​റി​ലേ​ക്കും ടാ​ക്സി​യി​ൽ എ​ത്തി. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ണ്‍ 23ന് ​തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നും കു​മ​ളി​യി​ൽ എ​ത്തി​യ മൂ​ന്നാ​ർ സ്വ​ദേ​ശി​നി (30). കു​മ​ളി​യി​ലേ​ക്കും അ​വി​ടെ നി​ന്ന് മൂ​ന്നാ​റി​ലേ​ക്കും ടാ​ക്സി​ക​ളി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ലൈ ഏ​ഴി​ന് സ്ര​വ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ര​ണ്ടാ​മ​താ​യി ജൂ​ലൈ 10 നാ​ണ് വീ​ണ്ടും സ്ര​വം പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്ത​ത്. ഇ​ന്ന​ലെ വ​രെ ആ​കെ 207 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.
114 പേ​ർ ചി​കി​ത്സ​യി​ലു​ള്ള​തി​ൽ അ​ഞ്ചു​പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ലാ​ണ്. 93 പേ​ർ​ക്ക് രോ​ഗം ഇ​തു​വ​രെ ഭേ​ദ​മാ​യി. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ൾ വീ​തം എ​റ​ണാ​കു​ള​ത്തും മ​ഞ്ചേ​രി​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രും കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ഒ​രാ​ളും ഇ​ടു​ക്കി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ആ​റ് ദി​വ​സ​ത്തി​നി​ടെ
എ​ത്തി​യ​ത് 22 പ്ര​വാ​സി​ക​ൾ

തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​ത്തി​നി​ടെ 22 പ്ര​വാ​സി​ക​ൾ കൂ​ടി ജി​ല്ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 18 പു​രു​ഷ​ൻ​മാ​രും നാ​ല് സ്ത്രീ​ക​ളു​മാ​ണ് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടു​ക​ൾ വ​ഴി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഇ​തി​ൽ 13 പേ​രെ വീ​ടു​ക​ളി​ലും ഏ​ഴ് പേ​രെ പെ​യ്ഡ് ക്വാ​റ​ന്‍റൈൻ സെ​ന്‍റ​റു​ക​ളി​ലും ര​ണ്ട് പേ​രെ സ​ർ​ക്കാ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് ഒ​ന്പ​ത് പു​രു​ഷൻമാ​രാ​ണെ​ത്തി​യ​ത്. ഇ​തി​ൽ അ​ഞ്ച് പേ​രെ വീ​ടു​ക​ളി​ലും മൂ​ന്നു പേ​രെ കു​മ​ളി, വെ​ള്ള​ത്തൂ​വ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ പെ​യ്ഡ് ക്വാ​റ​ന്‍റൈൻ സെ​ന്‍റ​റു​ക​ളി​ലും ഒ​രാ​ളെ പെ​രു​ന്പ​ള്ളി​ച്ചി​റ​യി​ലെ സ​ർ​ക്കാ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ മൂ​ന്ന് പു​രു​ഷ​ൻ​മാ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കു​വൈ​റ്റി​ൽ നി​ന്ന് ര​ണ്ട് പു​രു​ഷ​ൻ​മാ​രാ​ണെ​ത്തി​യ​ത്. ഒ​രാ​ളെ വീ​ട്ടി​ലും ഒ​രാ​ളെ പെ​രു​ന്പ​ള്ളി​ച്ചി​റ​യി​ലെ സ​ർ​ക്കാ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. റി​യാ​ദി​ൽ നി​ന്ന് ര​ണ്ട് വ​നി​ത​ക​ളും ഒ​രു പു​രു​ഷ​നു​മെ​ത്തി. ഇ​തി​ൽ ര​ണ്ട് പേ​രെ വീ​ടു​ക​ളി​ലും ഒ​രാ​ളെ മു​ട്ട​ത്തെ പെ​യ്ഡ് ക്വാ​റ​ന്‍റൈൻ സെ​ന്‍റ​റി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​ദു​ബാ​യി​ൽ നി​ന്ന് മൂ​ന്ന് പു​രു​ഷ​ൻ​മാ​രും ര​ണ്ട് സ്ത്രീ​ക​ളു​മെ​ത്തി. ര​ണ്ട് പേ​രെ വീ​ടു​ക​ളി​ലും മൂ​ന്ന് പേ​രെ മു​ട്ട​ത്തെ പെ​യ്ഡ് ക്വാ​റ​ന്‍റൈൻ സെ​ന്‍റ​റി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.