സ്ഥലത്തർക്കം: വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, July 12, 2020 10:12 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കൃ​ഷി​യ്ക്കാ​യി പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി പാട്ടക​രാ​ർ തീ​രു​ന്ന​തി​നു​മു​ന്പ് വി​റ്റ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് മ​ർ​ദ്ദ​ന​മേ​റ്റ​താ​യി പ​രാ​തി.
വ​ണ്ടി​പ്പെ​രി​യാ​ർ മൗ​ണ്ട് എ​കെ​ജി കോ​ള​നി​യി​ൽ ജ​യ​റാ​ണി (42)യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ജ​യ​റാ​ണി ത​ന്‍റെ സ്ഥ​ല​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന 20 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് ഏ​ലം കൃ​ഷി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ ക​രാ​ർ വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ സ​മീ​പ​വാ​സി​യ്ക്ക് ഭൂ​മി വി​ൽ​പ്പ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം വാ​ങ്ങി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന വ്യ​ക്തി​യും ചി​ല​രും ചേ​ർ​ന്ന് ജ​യ​റാ​ണി പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്തെ ഏ​ല​ച്ചെ​ടി​ക​ൾ വെ​ട്ടി​ക്ക​ള​യു​ക​യും ചെ​യ്തു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ജ​യ​റാ​ണി​യ്ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​രെ വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.