ദേ​ശീ​യ പാ​ത​യി​ൽ ത​ട​സ​മാ​യി ഈ​റ്റ​ക്കാ​ടു​ക​ൾ
Sunday, July 12, 2020 10:14 PM IST
അ​ടി​മാ​ലി: ദേ​ശീ​യ പാ​ത​യോ​ര​ത്ത് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ഈ​റ്റ​ക്കാ​ടു​ക​ൾ വാഹന ഡ്രൈ​വ​ർ​മാർക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു.

കൊ​ച്ചി-​ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം വ​ന​ത്തി​ലെ പാ​ത​യോ​ര​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന ഈ​റ്റ​യ​ട​ക്ക​മു​ള്ള ചെ​ടി​ക​ൾ വ​ള​ർ​ന്ന് റോ​ഡി​ലേ​ക്ക് നി​ൽ​ക്കു​ന്ന​തു​മൂ​ലം ബ​സ് യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം അ​പ​ക​ട​ക്കെ​ണി​യാ​കു​ക​യാ​ണ്. ചാ​ക്കോ​ച്ചി വ​ള​വ് മു​ത​ൽ വാ​ള​റ വ​രെ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ലാ​ണ് അ​പ​ക​ടാ​വ​സ്ഥ​യു​ള്ള​ത്.

വ​ള​ർ​ന്ന് വ​ലു​താ​യ ഈ​റ്റ​ക​ൾ കാ​റ്റി​ലും മ​ഴ​യി​ലും വ​ള​ഞ്ഞ് റോ​ഡി​ലേ​ക്ക് നി​ൽ​ക്കു​ക​യാ​ണ്. ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് ഇ​ത് പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്ന​ത്. യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ ദേ​ശീ​യ പാ​ത അ​ധി​കൃ​ത​രോ വ​നം വ​കു​പ്പോ ഇ​വ വെ​ട്ടി​നീ​ക്കു​ന്നി​ല്ലാ​യെ​ന്നാ​ണ് പ​രാ​തി.