മാങ്കുളം പാ​റ​ക്കു​ടി​യി​ലേ​ക്കു​ള്ള പാ​ലം ത​ക​ർ​ന്നി​ട്ട് ര​ണ്ടു​വ​ർ​ഷം
Monday, July 13, 2020 9:42 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി മേ​ഖ​ല​യാ​യ പാ​റ​ക്കു​ടി​യി​ലേ​ക്കു​ള്ള പാ​ലം ത​ക​ർ​ന്നി​ട്ട് ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി. ത​ക​ർ​ന്ന പാ​ല​ത്തി​നു പ​ക​രം പു​തി​യ പാ​ലം നി​ർ​മി​ച്ച് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​മ​ക​റ്റാ​ൻ ഇ​നി​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

കു​തി​ച്ചൊ​ഴു​കു​ന്ന കാ​ട്ടാ​റി​നു കു​റു​കെ മു​ള​കൊ​ണ്ടു​ള്ള പാ​ലം നി​ർ​മി​ച്ചാ​ണ് കു​ടും​ബ​ങ്ങ​ൾ യാ​ത്ര ന​ട​ത്തു​ന്ന​ത്. 2018-ലെ ​പ്ര​ള​യ​ത്തി​ലാ​ണ് ന​ല്ല​ത​ണ്ണി​യാ​റി​നു കു​റു​കെ പാ​റ​ക്കു​ടി​യി​ലേ​ക്കു​ണ്ടാ​യി​രു​ന്ന പാ​ല​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. ഒ​ലി​ച്ചു​പോ​യ ഭാ​ഗ​ത്ത് വേ​ന​ൽ​ക്കാ​ല​ത്ത് താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി​യാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

2019-ലു​ണ്ടാ​യ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ പാ​ലം പൂ​ർ​ണ​മാ​യി ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടെ മാ​ങ്കു​ള​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ത്തേ​ക്കെ​ത്തു​വാ​ൻ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് യാ​ത്രാ​മാ​ർ​ഗ​മി​ല്ലാ​താ​യി.

വേ​ന​ൽ അ​വ​സാ​നി​ച്ച് അ​ടു​ത്ത മ​ഴ​ക്കാ​ല​മെ​ത്തി​യി​ട്ടും പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഒ​ന്നും ന​ട​പ്പാ​യി​ല്ല. കാ​ല​വ​ർ​ഷം ക​ന​ക്കു​ന്ന​തോ​ടെ ഗോ​ത്ര​മേ​ഖ​ല​യേ​യും ജ​ന​വാ​സ​മേ​ഖ​ല​യേ​യും ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന പു​ഴ​യി​ൽ ഒ​ഴു​ക്ക് ശ​ക്ത​മാ​കും. പി​ന്നെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ക്ക​രെ​യി​ക്ക​രെ​യെ​ത്തു​ക അ​സാ​ധ്യ​മാ​കും.

മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കാ​ൻ പോ​കു​ന്ന ഈ ​ഒ​റ്റ​പ്പെ​ട​ൽ മു​ന്പി​ൽ​ക​ണ്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി ക​ഴി​ഞ്ഞു. കാ​ട്ടാ​റി​നു കു​റു​കെ മ​ര​ങ്ങ​ളെ ക​ന്പി​ക​ൾ​കൊ​ണ്ട് ബ​ന്ധി​ച്ച് ഈ​റ്റ പാ​കി ഒ​രു താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ലം നി​ർ​മി​ച്ചി​ട്ടു​ണ്ട്. കാ​ര്യ​ങ്ങ​ൾ ന​ട​ക്ക​ണ​മെ​ങ്കി​ൽ സാ​ഹ​സി​ക യാ​ത്ര കൂ​ടി​യേ മ​തി​യാ​കൂ​വെ​ന്ന് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ യാ​ത്ര​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണു​വാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഇ​ട​പെ​ട​ൽ വേ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.