കേ​ഴ​യാ​ടി​നെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് മ​ട​ക്കി
Monday, July 13, 2020 9:42 PM IST
മൂ​ന്നാ​ർ: ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മൂ​ന്നാ​റി​ലെ ഇ​ക്കാ​ന​ഗ​റി​ലെ വീ​ടി​നു സ​മീ​പം കു​ടു​ങ്ങി​യ കേ​ഴ​യാ​ടി​ൻ​കു​ട്ടി​യെ പി​ടി​കൂ​ടി കാ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു പി​ൻ​ഭാ​ഗ​ത്താ​ണ് കേ​ഴ​യാ​ട് വ​ന്നു വീ​ണ​ത്. ഇ​ക്കാ​ഗ​ന​റി​ലെ താ​മ​സ​ക്കാ​രാ​യ മ​നോ​ജ് - ലി​ജി ദ​ന്പ​തി​ക​ളു​ടെ വീ​ടി​നു സ​മീ​പ​ത്താ​ണ് കേ​ഴ​യാ​ടി​ൻ​കു​ട്ടി​യെ ക​ണ്ട​ത്.
മാ​സ​ങ്ങ​ൾ​മാ​ത്രം പ്രാ​യ​മാ​യ കേ​ഴ​യാ​ട്ടി​ൻ കു​ട്ടി​ക്ക് ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ൽ മു​ഖ​ത്ത് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ൾ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ഴ​യാ​ടി​നെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ചു.

ധ​ർ​ണ ന​ട​ത്തി

വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രെ​യും ഭ​ര​ണ​സ​മി​തി​യു​ടെ അ​ഴി​മ​തി​ക്കെ​തി​രെ​യും യു​ഡി​എ​ഫ് വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. സ​മ​രം യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​ച്ച്. അ​ബ്ദു​ൾ സ​മ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി പൈ​നാ​ട​ത്ത്, പി.​ആ​ർ. അ​യ്യ​പ്പ​ൻ, പി.​കെ. രാ​ജ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ഡി. വ​ർ​ഗീ​സ്, റോ​യി ജോ​സ​ഫ്, ഷാ​ജി കു​രി​ശും​മൂ​ട്, പി​എം​എ ക​രീം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​ഗ​ണേ​ശ​ൻ, പ്രേം​കു​മാ​ർ, എ​ൻ. മ​ഹേ​ഷ്, ജോ​ർ​ജ് പ​ള്ളി​യി​ടി​യി​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.