ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു
Tuesday, July 14, 2020 10:04 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യെ സ​ന്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണ ഉ​യ​ർ​ത്തി ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി 24 മ​ണി​ക്കൂ​റും സേ​വ​നം ന​ട​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ത​ന്നെ ഇ​പ്പോ​ൾ പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യം നീ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് ന​ഗ​ര​സ​ഭ കൃ​ത്യ​മാ​യ മാ​ർ​ദ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ നി​ക്ഷേ​പം തു​ട​രു​ന്ന​ത്. ന​ഗ​ര​സ​ഭ​യെ സ​ന്പൂ​ർ​ണ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ച​ത്. ഇ​തി​നാ​യി ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റും സ്ഥാ​പി​ച്ചു.
ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി വീ​ടു​ക​ളി​ലെ​ത്തി മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ പ്ര​ത്യേ​കം പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പി​ലാ​ക്കി​വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി ന​ര​ഗ​ത്തി​ൽ വീ​ണ്ടും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ് ലി ​പി. ജോ​ണ്‍ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​ണ് തീ​രു​മാ​നം.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി 24 മ​ണി​ക്കൂ​റും നാ​ടി​നാ​യി സേ​വ​നം ന​ട​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ര​ട്ടി ജോ​ലി ഭാ​രം ന​ൽ​കി​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ.