മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ൽ ശ്ര​മ​ക​രം
Thursday, July 16, 2020 10:01 PM IST
ഉ​പ്പു​ത​റ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പു​ളി​ങ്ക​ട്ട മൃ​ഗാ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. വൈ​റ​സ് ബാ​ധ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​തും ആ​രോ​ഗ്യ വ​കു​പ്പി​നെ വ​ല​യ്ക്കു​ന്നു. 15-നാ​ണ് ഇ​യാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി അ​ട​യ്ക്കു​ക​യും ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​വു​ക​യും ചെ​യ്തു.
13-ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് സ്വ​കാ​ര്യ ബ​സി​ൽ പു​ളി​ങ്ക​ട്ട​യി​ൽ​നി​ന്ന് ക​ട്ട​പ്പ​ന​യ്ക്ക് യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. ബ​സി​ൽ ഇ​രു​പ​തി​ല​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. തി​രി​കെ ഡോ​ക്ട​ർ, ര​ണ്ടു ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​രാ​ടൊ​പ്പം ഉ​പ്പു​ത​റ​യി​ലെ​ത്തി. വൈ​കു​ന്നേ​രം നാ​ലി​ന് ഈ​രാ​റ്റു​പേ​ട്ട കെ ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പു​ളി​ങ്ക​ട്ട​യി​ലെ​ത്തി. അ​ടു​ത്ത​ദി​വ​സം ഓ​ട്ടോ​റി​ക്ഷ​യി​ൽ ഏ​ല​പ്പാ​റ, പ​ശു​പ്പാ​റ, ഉ​പ്പു​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം​ത​വ​ണ യാ​ത്ര​ചെ​യ്തു.
വെ​റ്റ​റി​ന​റി ജീ​വ​ന​ക്കാ​ർ യാ​ത്ര​ചെ​യ്ത ബ​സി​ലെ യാ​ത്ര​ക്കാ​ർ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​റ്റ​റി​ന​റി ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക പ​ട്ടി​ക വെ​ല്ലു​വി​ളി​യാ​യ​തോ​ടെ ഉ​പ്പു​ത​റ​യി​ലെ ഒ​ന്ന് ( പു​ളി​ങ്ക​ട്ട), ആ​റ് (ഉ​പ്പു​ത​റ ടൗ​ണ്‍ ), ഏ​ഴ് (മാ​ട്ടു​താ​വ​ളം) വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.