ജി​ല്ലാജ​യി​ലി​ൽ വ​നി​താ ത​ട​വു​കാ​രെ പാർപ്പിച്ചു തു​ട​ങ്ങി
Thursday, July 16, 2020 10:04 PM IST
മു​ട്ടം: മു​ട്ട​ത്തു​ള്ള ജി​ല്ലാ ജ​യി​ലി​ൽ വ​നി​ത ത​ട​വു​കാ​രെ​യും പാ​ർ​പ്പി​ച്ചു തു​ട​ങ്ങി​യ​താ​യി ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​രു​ഷ​ത​ട​വു​കാ​ർ​ക്ക് പു​റ​മേ വ​നി​ത ത​ട​വു​കാ​രെ​യും പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യാണ് ജ​യി​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീകരിച്ചിരുന്നത്. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ വ​നി​താ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ താ​മ​സം നേ​രി​ട്ട​തി​നാ​ൽ ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ടു​ത്ത നാ​ളി​ൽ ര​ണ്ട് അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട്, നാ​ല് വനിത അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രെ നി​യ​മി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ നി​ന്നു​ള്ള വ​നി​ത ത​ട​വു​കാ​രെ കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലു​ക​ളി​ലേ​ക്കാ​ണ് ഇ​തു വ​രെ മാ​റ്റി​യി​രു​ന്ന​ത്. ഇ​ത് ത​ട​വു​കാ​ർ​ക്കും ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കും ഏ​റെ ദു​രി​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.
കൂ​ടാ​തെ സു​ര​ക്ഷാ പ്ര​ശ്ന​വും സ​ർ​ക്കാ​രി​ന് അ​ധി​ക സാ​ന്പ​ത്തി​ക ചെ​ല​വും വ​ന്നി​രു​ന്നു. മുട്ടം ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍ഡ് ചെ​യ്യു​ന്ന പു​തി​യ ത​ട​വു​കാ​രെ കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ച് സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും. നെ​ഗ​റ്റീ​വാ​യാ​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ൽ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ച​തി​ന് ശേ​ഷ​മാ​ണ് മു​ട്ടം ജി​ല്ലാ ജ​യി​ലി​ൽ എ​ത്തി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വ​നി​ത ത​ട​വു​കാ​രെ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ര​ണ്ടു ത​ട​വു​കാ​ർ ഇ​ന്ന​ലെ​യാ​ണ് എ​ത്തി​യ​ത്. 253 പു​രു​ഷ ത​ട​വു​കാ​രെ​യും 27 വ​നി​ത ത​ട​വു​കാ​രെ​യും പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ൽ മു​ട്ടം ജി​ല്ലാ ജ​യി​ലി​ലു​ണ്ട്.