രാ​ജാ​ക്കാ​ട്ട് കോ​വി​ഡ് പ​രി​ശോ​ധ​ന മെ​ഗാ ക്യാ​ന്പ്; ഒ​രാ​ളു​ടെ ഫ​ലം പോ​സി​റ്റീ​വ്
Saturday, August 1, 2020 10:24 PM IST
രാ​ജാ​ക്കാ​ട്: ര​ണ്ടു കോ​വി​ഡ് മ​ര​ണ​മ​ട​ക്കം 70 പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്ത രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​നെ കോ​വി​ഡ് മു​ക്ത​മാ​ക്കു​ന്ന തീ​വ്ര​യ​ത്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​പാ​രി​ക​ൾ, ചു​മ​ട് - ഓ​ട്ടോ - ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന മെ​ഗാ ക്യാ​ന്പ് ന​ട​ത്തി.

മു​ന്പ് വാ​ർ​ഡു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ്റാ​തെ​പോ​യ 155 പേ​രെ​യാ​ണ് പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും വ്യാ​പാ​രി സം​ഘ​ട​ന​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.

ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു​ള്ള വ്യാ​പാ​രി സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​ത്തെ​തു​ട​ർ​ന്നാ​ണ് മെ​ഗാ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വാ​യ ആ​ളി​നെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളു​മാ​യി അ​ടു​ത്ത് സ​ന്പ​ർ​ക്ക​മു​ള്ള​വ​രെ ക്വാ​റ​ന്‍റൈനി​ലാ​ക്കി. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​രു പോ​സി​റ്റീ​വ് കേ​സ് പോ​ലും ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. നി​ല​വി​ൽ പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും തു​റ​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് വ്യാ​പാ​രി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മെ​ഗാ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ച​ത്.

പോ​ലീ​സ് സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി, എ​സ്ഐ പി.​ഡി. അ​നൂ​പ്മോ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജോ​ബി​ൻ ജോ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ സ​ലാം, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ വി.​കെ. മാ​ത്യു, വി.​എ​സ.് ബി​ജു, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, വി.​സി. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം​ ന​ൽ​കി.