ജി​ല്ല​യി​ലെ ഓ​ട്ടി​സം സെ​ന്‍റ​ർ അ​ട​ച്ചു​പൂ​ട്ടി; ഉ​പ​ക​ര​ണ​ങ്ങ​ൾ തു​രു​ന്പെ​ടു​ത്തു
Sunday, August 2, 2020 9:57 PM IST
ചെ​റു​തോ​ണി: പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള ഓ​ട്ടി​സം സെ​ന്‍റ​ർ അ​ട​ച്ചു പൂ​ട്ടി. ഇ​വി​ടേ​ക്ക് വാ​ങ്ങി​യ ല​ക്ഷ​ങ്ങ​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ​യും സം​ര​ക്ഷി​ക്കാ​തെ​യും ന​ശി​ക്കു​ന്നു. അം​ഗ​പ​രി​മി​ത​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള ജി​ല്ലാ​ത​ല പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. ഡി​പി​ഐ​യു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന​തും ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും പു​റ​മെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വേ​ത​നം ന​ൽ​കു​ന്ന​തും ഡി​പി​ഐ യി​ൽ നി​ന്നാ​യി​രു​ന്നു. പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ നി​ര​വ​ധി ക​ന്പ്യൂ​ട്ട​റു​ക​ൾ, ത​യ്യ​ൽ മെ​ഷീ​നു​ക​ൾ, സ്പീ​ച്ച് തെ​റാ​പ്പി, ഫി​സി​യോ തെ​റാ​പ്പി തു​ട​ങ്ങി​യ​വ​ക്കു​ള്ള ല​ക്ഷ​ങ്ങ​ൾ വി​ല പി​ടി​പ്പു​ള്ള പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ന​ശി​ക്കു​ന്ന​ത്.

2012 ൽ ​ജി​ല്ല​യി​ലെ ലീ​ഡ് സ്കൂ​ളാ​യ വാ​ഴ​ത്തോ​പ്പ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്താ​യി​രു​ന്നു സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​ത്. സ്ഥാ​പ​നം ആ​രം​ഭി​ക്കാ​നാ​യി സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കാ​ല​ത്ത് മി​ക​ച്ച രീ​തി​യി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്രം നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും പു​റ​ത്തു നി​ന്നും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ഈ ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റും ഫി​സി​യോ തെ​റാ​പ്പി​സ്റ്റും സ്ഥ​ലം മാ​റി പോ​യ​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ത​സ്തി​ക ഒ​ഴി​വാ​യി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തെ തു​ട​ർ​ന്ന് പ​രി​ശീ​ല​ന കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് എ​സ്എ​സ്കെ യു​ടെ കീ​ഴി​ലാ​യി. നേ​ര​ത്തെ ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

എ​സ്എ​സ്കെ യു​ടെ കീ​ഴി​ലാ​യ​തോ​ടെ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ബി​ആ​ർ​സി​യി​ൽ എ​ട്ട് ഓ​ട്ടി​സം സെ​ന്‍റ​റു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഓ​രോ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലും ഓ​ട്ടി​സം സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ജി​ല്ലാ സെ​ന്‍റ​ർ പൂ​ട്ടി​യ​ത്. വി​വി​ധ​വൈ​ക​ല്യ​ങ്ങ​ൾ ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി​യ പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​ഞ്ചി​ല​ധി​കം വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്.​ഈ ഉ​പ​ക​ര​ണ​ങ്ങ​ൾ മ​റ്റ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ ന​ല്ല പ​രി​ശീ​ല​നം ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പി​ടി​വാ​ശി​യും മ​ത്സ​ര​വു​മാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ ഉ​പ​ക​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ക്കാ​നി​ട​യാ​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.