റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​കു​ന്നു
Sunday, August 2, 2020 9:57 PM IST
തൊ​ടു​പു​ഴ: കാ​ഞ്ഞി​ര​മ​റ്റം - മ​ങ്ങാ​ട്ടു​ക​വ​ല​ റോ​ഡി​ൽ ന്യൂ​മാ​ൻ കോ​ള​ജി​ന് സ​മീ​പം റോ​ഡി​ൽ വെ​ള്ളം കെ​ട്ടി കി​ട​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​കു​ന്നു. കൂടാതെ റോ​ഡ് ത​ക​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​കു​ന്നു.
റോ​ഡി​ലെ വെ​ള്ളം ഒ​ഴി​വാ​ക്കി റോ​ഡി​ലേ​യ്ക്ക് ക​യ​റു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ ഇ​ടി​ക്കാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു മൂ​ലം പാ​ത​യി​ൽ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ കു​ഴി​ക​ളി​ൽ ചാ​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.

ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം

മു​ള്ള​രി​ങ്ങാ​ട്: ട്രി​പ്പി​ൾ ലോ​ക്ക​്ഡൗ​ണാ​യ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​രി​ങ്ങാ​ട് പ്ര​ദേ​ശ​ത്തെ 1,4,17 വാ​ർ​ഡു​ക​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ണ്ണ​പ്പു​റം സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കി.

പ്ര​തി​ഷേ​ധ ദി​നാചരണം

അ​ടി​മാ​ലി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നെ​തി​രെ എ​സ്എ​ഫ്ഐ ഏ​രി​യ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി സ​ണ്ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് എ.​കെ.​അ​ജ്മ​ൽ പ്ര​സം​ഗി​ച്ചു.