അ​റ​ക്കു​ള​ത്ത് കോ​ണ്‍​ഗ്ര​സി​ൽ പ​ട​ല​പ്പി​ണ​ക്കം
Monday, August 3, 2020 10:06 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ള​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി പു​തി​യ ആ​ളെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പാ​ർ​ട്ടി​യി​ൽ പ​ട​ല​പ്പി​ണ​ക്കം. പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നോ​മി​നേ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​
എ​ന്നാ​ൽ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രോ​ടോ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളോ​ടോ ആ​ലോ​ചി​ക്കാ​തെ​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പ്ര​ഖ്യാ​പി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
പ​രാ​തി​യും പ​രി​ഭ​വ​വും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നെ​ങ്കി​ലും അ​റ​ക്കു​ള​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ തീ​രു​മാ​നി​ച്ച​കാ​ര്യ​ത്തി​ൽ ഒ​രു മാ​റ്റ​വു​മി​ല്ലെ​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു.​പു​തി​യ​പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും ത​ർ​ക്ക​മോ എ​തി​ർ​പ്പോ ഉ​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഡി​ഡി​സി പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. 19 അം​ഗ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളി​ൽ ചി​ല​ർ പ്ര​സി​ഡ​ന്‍റി​നെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും ഡി​സി​സി നേ​തൃ​ത്വ​ത്തി​നും ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.