വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തി വ​ന്നി​രു​ന്ന പ്ര​തി പി​ടി​യി​ൽ
Monday, August 3, 2020 10:06 PM IST
മു​ട്ടം: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്ഥാ​പ​ന ഉ​ട​മ​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണ​പ്പി​രി​വ് ന​ട​ത്തി വ​ന്നി​രു​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ട്ട​യം അ​യ്മ​നം പു​ത്ത​ൻ​പ​റ​ന്പി​ൽ സു​നി​ലി​നെ (63)യാ​ണ് മു​ട്ടം എ​സ്ഐ പി.​എ​സ്.​ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി കൂ​ടി​യ​ത്. മു​ട്ട​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ ഇ​യാ​ൾ ഉ​ട​മ​യോ​ട് സം​സാ​രി​ക്ക​വെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന ഉ​ട​മ സ​മീ​പ​ത്തെ ക​ട​ക്കാ​ര​നെ വി​വ​രം അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്‍റെ ക​ട​യി​ൽ വ​ന്ന് സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച് ന​ൽ​കാമെന്ന് പ​റ​ഞ്ഞ് പോ​യ ആ​ളാ​ണെ​ന്ന് അ​ടു​ത്ത ക​ട​ക്കാ​ര​ൻ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.
ക​ട​യു​ട​മ​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർന്ന് സ്ഥലത്തെത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പും മു​ട്ട​ത്ത് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​യാ​ൾ പ​ണ​പ്പി​രി​വ് ന​ട​ത്തി​യി​രു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു