പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
Tuesday, August 4, 2020 10:21 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ മ​ര​ണ​മ​ട​യു​ക​യും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി കോ​വി​ഡ് ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.​ക​ട്ട​പ്പ​ന,തൊ​ടു​പു​ഴ സ​ബ്ഡി​വി​ഷ​ണു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഇ​ന്ന​ലെ തൊ​ടു​പു​ഴ സ​ബ് ഡി​വി​ഷ​ണു കീ​ഴി​ലു​ള്ള 11 സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി 249 പേ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി.​ഇ​തി​ൽ നാ​ലു​പേ​ർ​ക്ക് ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് നേ​രി​യ സൂ​ച​ന ല​ഭി​ച്ച​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി.​പി​ന്നീ​ട് സം​ശ​യ നി​വാ​ര​ണ​ത്തി​ന് തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക ഒ​ഴി​വാ​യ​ത്.​ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കാ​ത്ത​വ​ർ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കും.​
ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സു​കാ​രി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കോ​വി​ഡ് ഭീ​തി​യി​ൽ നി​ന്നു ഒ​ഴി​വാ​കു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും പോ​ലീ​സ് വെ​ല്‍​ഫെ​യ​ര്‍ ബ്യൂ​റോ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാണ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്.​തി​ങ്ക​ളാ​ഴ്ച ക​ട്ട​പ്പ​ന​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 155 പേ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്നു അ​ടി​മാ​ലി​യി​ലെ പോ​ലീ​സു​കാ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന.