പെട്ടിമുടി ദുരന്തം കണ്ണുതുറപ്പിച്ചു; പെ​രി​യ​വ​ര​പാ​ലം നി​ർ​മാ​ണ​ം വേഗത്തിൽ
Sunday, August 9, 2020 9:58 PM IST
മൂ​ന്നാ​ർ: നി​സാ​ര​കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ ത​ട്ടി​യും മു​ട്ടി​യും ഇ​ഴ​ഞ്ഞു​നീ​ങ്ങി​യി​രു​ന്ന പെ​രി​യ​വ​ര പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു ശ​ര​വേ​ഗ​ത്തി​ലാ​യി.​പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്തു​ള്ള അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ത​ട​സ​മാ​യി നി​ന്നി​രു​ന്ന വൈ​ദ്യു​ത പോ​സ്റ്റ് മാ​റ്റി​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​യ​ത്. പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് വൈ​ദ്യു​തി പോ​സ്റ്റ് ത​ട​സ​മാ​യി​രു​ന്നു.​

പോ​സ്റ്റ് മാ​റ്റ​ണ​മെ​ങ്കി​ൽ വ​ൻ​തു​ക കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്തു​ന്ന സ്വ​കാ​ര്യ ക​ന്പ​നി ആ​വ​ശ്യ​പ്പെ​ടു​ക​യും പാ​ലം നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ൻ ഇ​തി​ന് വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്ത​തോ​ടെ നി​ർ​മാ​ണം ത്രി​ശ​ങ്കു​വി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ താ​ത്ക്കാ​ലി​ക പാ​ലം കൂ​ടി ത​ക​ർ​ന്ന​തോ​ടെ അ​ഗ്നി​ശ​മ​ന സേ​ന, പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ​ക്ക് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്താ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നു. പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ മെ​ല്ല​പ്പോ​ക്കി​ന് കൂ​ടു​ത​ൽ എ​തി​ർ​പ്പു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്ന​തോ​ടെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ഉ​ണ​ർ​ന്നു.​

ഇ​തോ​ടെ പാ​ലം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​വു​ക​യും ചെ​യ്തു. അ​പ്രോ​ച്ച് റോ​ഡ് മ​ണ്ണി​ട്ട് ഉ​റ​പ്പി​ക്കു​ന്ന​തി​നു പ​ക​രം മെ​റ്റ​ൽ നി​ര​ത്തി​യാ​ണ് പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.​
കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും വേ​ഗ​ത്തി​ലാ​യി​ട്ടു​ണ്ട്. 2018​ലെ മ​ഹാ​പ്ര​ള​യ​ത്തി​ൽ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പാ​ലം ഒ​ലി​ച്ചു​പോ​യ​തി​നെ തു​ട​ർ​ന്നു ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ര​ണ്ടു താ​ത്ക്കാ​ലി​ക പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്നു.​ഈ ര​ണ്ടു​പാ​ല​ങ്ങ​ളും പി​ന്നീ​ടു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്നി​രു​ന്നു.​വീ​ണ്ടും ഇ​വി​ടെ നി​ർ​മി​ച്ച താ​ത്ക്കാ​ലി​ക പാ​ല​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്.​

പാ​ലം ത​ക​ർ​ന്ന​ത് പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു.