നൊ​ന്പ​ര​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ​ക​ളു​മാ​യി മ​ല്ലി​ക​യും മ​ക​ൾ മോ​ണി​ക്ക​യും
Friday, August 14, 2020 10:00 PM IST
മൂ​ന്നാ​ർ:​ദു​ര​ന്തം ക​വ​ർ​ന്ന പെ​ട്ടി​മു​ടി​യി​ൽ നൊ​ന്പ​ര​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ​ക​ൾ ഇ​നി​യും അ​വ​സാ​നി​ക്കു​ന്നി​ല്ല.​ ആ​ർ​ത്ത​ല​ച്ചെ​ത്തി​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ മ​ല്ലി​ക​യ്ക്കും മ​ക​ൾ മോ​ണി​ക്ക​യ്ക്കും പ​റ​യാ​നു​ള്ള​തും അ​തു​ത​ന്നെ.​ ക​ലി​തു​ള്ളി പെ​യ്ത മ​ഴ​യി​ൽ പ​തി​യെ മ​യ​ങ്ങി തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഭൂ​മി​കു​ലു​ക്ക​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ലി​യ ശ​ബ്ദ്ദ​ത്തോ​ടെ പെ​ട്ടി​മു​ടി​യു​ടെ മു​ക​ൾ​ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കു​ന്ന​ത്. ശ​ബ്ദ്ദം കേ​ണ്ട് മ​ല്ലി​ക മ​ക​ളെ വി​ളി​ച്ചു​ണ​ർ​ത്തി പു​റ​ത്തേ​ക്ക് ഓ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ല്ലും​മ​ണ്ണും വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യി​രു​ന്നു.​ഉ​റ​ക്കെ നി​ല​വി​ളി​ച്ച് വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യം ക​ഴി​ഞ്ഞി​ല്ല.​ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടു ഇ​രു​വ​രും ചേ​ർ​ന്ന് സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് വാ​തി​ൽ ത​ള്ളി തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും താ​ഴ് ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ല​യ​ങ്ങ​ളും മ​ണ്ണി​ന​ടി​യി​ലാ​യി​രു​ന്നു.​ഇ​വ​ര​ട​ക്കം ര​ണ്ടു കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.​

ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യെ​ങ്കി​ലും ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന​തെ​ല്ലാം ന​ഷ്ട​പ്പെ​ട്ടു.​ഒ​പ്പം ചെ​റു​പ്പം മു​ത​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട​പ്പി​റ​പ്പി​നെ​ക്കാ​ൾ സ്നേ​ഹ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും. മോ​ണി​ക്ക​യു​ടെ വി​വാ​ഹ​ത്തി​നാ​യി ക​രു​തി​വ​ച്ച​തും ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന സ​ന്പാ​ദ്യ​വും എ​ല്ലാം മ​ണ്ണി​ന​ടി​യി​ലാ​യി.​ഉ​ടു​ത്തി​രു​ന്ന വ​സ്ത്ര​ങ്ങ​ള​ല്ലാ​തെ മ​റ്റൊ​ന്നും ഇ​നി അ​വ​ശേ​ഷി​ക്കു​ന്നി​ല്ല.​ദു​ര​ന്ത​ത്തി​നി​ര​യാ​യ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​ക​ളു​മാ​യി ക​ന്നി​മ​ല​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ് ഇ​വ​ർ.