കോ​വി​ഡ് കാ​ല​ത്ത് കോ​ട​തി ക​യ​റാ​തെ ഇ-​ലോ​ക് അ​ദാ​ല​ത്ത്
Thursday, September 17, 2020 10:26 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റു​മാ​സ​മാ​യി രാ​ജ്യ​ത്തെ കോ​ട​തി​ക​ൾ സാ​ധാ​ര​ണ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കേ​സു​ക​ൾ കു​ന്നു​കൂ​ടി​യ​തി​നെ​തു​ട​ർ​ന്ന് അ​തി​ന് പ​രി​ഹാ​ര​മാ​യി ഇ-​ലോ​ക് അ​ദാ​ല​ത്ത്.

കോ​ട​തി​ക​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി കേ​സു​ക​ൾ തീ​ർ​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ലോ​ക് അ​ദാ​ല​ത്തും ഈ ​കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ഇ-​ലോ​ക് അ​ദാ​ല​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കോ​ട​തി​ക​ളി​ൽ നി​ല​വി​ലു​ള്ള​തും ഭാ​വി​യി​ൽ കോ​ട​തി​ക​ളി​ൽ എ​ത്താ​വു​ന്ന​തു​മാ​യ കേ​സു​ക​ളി​ൽ ക​ക്ഷി​ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​ത് ഒ​ഴി​വാ​ക്കി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം​വ​ഴി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ത​ർ​ക്ക​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​താ​ണ് ’ഇ-​ലോ​ക് അ​ദാ​ല​ത്ത്’.
പ്ര​ധാ​ന​മാ​യും വാ​ഹ​ന അ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ൾ, സി​വി​ൽ കേ​സു​ക​ൾ, ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന ക്രി​മി​ന​ൽ കേ​സു​ക​ൾ, ചെ​ക്ക് കേ​സു​ക​ൾ, ബാ​ങ്ക് ലോ​ണ്‍ കേ​സു​ക​ൾ, ഭൂ​മി​യു​ടെ ന്യാ​യ​വി​ല കു​റ​ച്ച് ആ​ധാ​രം ചെ​യ്ത​തി​ന്‍റെ കേ​സു​ക​ൾ, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ എ​ന്നി​വ​യാ​യി​രി​ക്കും ഇ-​ലോ​ക് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക.

ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ൽ നി​ല​വി​ലു​ള്ള ഇ​ത്ത​രം കേ​സു​ക​ളും, കൂ​ടാ​തെ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി മു​ന്പാ​കെ​യും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​ക​ൾ മു​ന്പാ​കെ​യും വ​ന്നി​ട്ടു​ള്ള പ​രാ​തി​ക​ളും ഇ-​ലോ​ക് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.

അ​ടു​ത്ത മാ​സം 17-ന് ​ന​ട​ക്കു​ന്ന ഇ-​ലോ​ക് അ​ദാ​ല​ത്തി​നു മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി മ​ധ്യ​സ്ഥ ച​ർ​ച്ച​യ്ക്ക് വി​ധേ​യ​മാ​ക്കി കേ​സി​ലു​ണ്ടാ​കു​ന്ന ഒ​ത്തു​തീ​ർ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​സാ​ക്കു​ന്ന അ​വാ​ർ​ഡു​ക​ൾ കോ​ട​തി വി​ധി​ക്ക് തു​ല്യ​വും അ​പ്പീ​ൽ ഇ​ല്ലാ​ത്ത​തു​മാ​യി​രി​ക്കും. കൊ​റോ​ണ മൂ​ലം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന വ്യ​വ​ഹാ​ര​ങ്ങ​ൾ, ക​ക്ഷി​ക​ൾ അ​വ​ര​വ​രു​ടെ സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​ന്നു​കൊ​ണ്ട് ര​മ്യ​മാ​യി പ​ണ​ച്ചെ​ല​വി​ല്ലാ​തെ പ​രി​ഹ​രി​ക്കാ​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം.

ഇ- ​ലോ​ക് അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​മാ​യും(​ഫോ​ണ്‍ 0486 2255 383); തൊ​ടു​പു​ഴ (04862 256 383), ഉ​ടു​ന്പ​ഞ്ചോ​ല (8281 4501 95), പീ​രു​മേ​ട് (807 5750 578), ദേ​വി​കു​ളം (949 6370 098), എ​ന്നീ താ​ലൂ​ക്കു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ടാം.