നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു
Thursday, September 17, 2020 10:26 PM IST
നെ​ടു​ങ്ക​ണ്ടം: പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു.

ജീ​വ​ന​ക്കാ​ര​ന്‍റെ രോ​ഗ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ 15ന് ​ന​ട​ത്തി​യ കോ​വി​ഡ് ടെ​സ്റ്റി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് ഫ​ലം പോ​സി​റ്റീ​വാ​യ​ത്. അ​ടു​ത്ത സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ പ​ത്ത് ജീ​വ​ന​ക്കാ​രോ​ട് അ​ടി​യ​ന്ത​ര​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചെ​ന്നും എ​ട്ടാം ദി​വ​സം ശ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മ​റ്റ് 20 ജീ​വ​ന​ക്കാ​രും 21 മെം​ബ​ർ​മാ​ർ​മാ​രും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി. ര​ണ്ട് ദി​വ​സം അ​ട​ച്ചി​ട്ട ശേ​ഷം അ​ണു​ന​ശി​ക​ര​ണം ന​ട​ത്തി ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.