ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു
Thursday, September 17, 2020 10:31 PM IST
തൊ​ടു​പു​ഴ: ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ. ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന മ​ഴ ഇ​ന്ന​ലെ മു​ത​ൽ ക​ന​ക്കു​ക​യാ​യി​രു​ന്നു. പീ​രു​മേ​ട്ടി​ലും തൊ​ടു​പു​ഴ​യി​ലും ക​ന​ത്ത മ​ഴ പെ​യ്തു. ഇ​ന്ന​ലെ ശ​രാ​ശ​രി 21.3 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ പെ​യ്ത​ത്. പീ​രു​മേ​ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. 23 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് പീ​രു​മേ​ട്ടി​ൽ ല​ഭി​ച്ച​ത്. തൊ​ടു​പു​ഴ- 4.5,ദേ​വി​കു​ളം- 7.5,ഉ​ടു​ന്പ​ഞ്ചോ​ല- 3.8, ഇ​ടു​ക്കി- 9.8 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് താ​ലൂ​ക്കു​ക​ളി​ലെ മ​ഴ​ക്ക​ണ​ക്ക്. വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. 20ന് ​ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദം കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 21വ​രെ ജി​ല്ല​യി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ​ക്ക​നു​സ​രി​ച്ച് ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ജി​ല്ല​യി​ൽ ല​ഭി​ക്കേ​ണ്ട മ​ഴ​യേ​ക്കാ​ൾ 12 ശ​ത​മാ​നം കു​റ​വാ​ണ് പെ​യ്ത​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പും ഉ​യ​ർ​ന്നു. ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 2378.5 അ​ടി​യാ​യി.

സം​ഭ​ര​ണ​ശേ​ഷി​യു​ടെ 72 ശ​ത​മാ​ന​മാ​ണി​ത്. ഏ​ഴ​ര​യ​ടി കൂ​ടി​ ഉയ​ർ​ന്നാ​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും. 2393 അ​ടി​യി​ലെ​ത്തി​യാ​ൽ റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കി ഡാം ​തു​റ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. 2403 അ​ടി​യാ​ണ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. 2374 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ് ഏ​ഴ് ദി​വ​സ​ത്തി​ന​ക​മാ​ണ് നാ​ല​ടി​യു​യ​ർ​ന്ന​ത്. അ​തേ​സ​മ​യം മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 126.1 അ​ടി​യാ​യി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പ​ല ഭാ​ഗ​ത്തും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.