കാ​ർ​ഷി​ക ബി​ല്ല് ക​ത്തി​ച്ച് ക​രി​ദി​നാ​ച​ര​ണം
Wednesday, September 23, 2020 10:39 PM IST
ചെ​റു​തോ​ണി: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രേ​യും അ​തു​വ​ഴി സാ​ധാ​ര​ണ ജ​ന​ങ്ങ​ളേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യി​ട്ടു​ള്ള ക​ർ​ഷ​ക ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ക​രി​ദി​ന​മാ​ച​രി​ച്ചു. ക​രി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി കോ​ള​നി പോ​സ്റ്റ്ഓ​ഫീ​സ് പ​ടി​ക്ക​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

പോ​സ്റ്റ്ഓഫീ​സ് പ​ടി​ക്ക​ൽ കാ​ർ​ഷി​ക ബി​ല്ല് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു സ്റ്റീ​ഫ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക​യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വി​ജ​യ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടോ​മി തൈ​ലം​മ​നാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.