എ​സ്പി​ബി​യെ അ​ടു​ത്ത​റി​ഞ്ഞ​ ഓ​ർ​മ​ക​ളി​ൽ ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി
Friday, September 25, 2020 10:04 PM IST
തൊ​ടു​പു​ഴ: ജ​ന​മ​ന​സു​ക​ളി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ്ഥാ​നം അ​ല​ങ്ക​രി​ച്ച ഗാ​ന​വി​സ്മ​യ​മാ​യ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ ഗാ​ന​ര​ച​യി​താ​വും ഗാ​യ​ക​നു​മാ​യ ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി.

നാ​ലാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം ഗാ​ന​ങ്ങ​ൾ ര​ചി​ച്ച ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി 2004-ലാ​ണ് ആ​ദ്യ​മാ​യി എ​സ്പി​ബി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത്. താ​നെ​ഴു​തി​യ ഒ​രു ഗാ​നം എസ്പിയെക്കൊണ്ട് പാടി​ക്കാ​നാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ പീ​റ്റ​ർ ചേ​രാ​ന​ല്ലൂ​രു​മൊ​ത്ത് ബേ​ബി ജോ​ണ്‍ ചെ​ന്നൈ​യി​ലെ​ത്തി​യ​ത്. കാ​ണാ​നു​ള്ള അ​വ​സ​രം ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​രു​പ​തോ​ളം സി​നി​മാ ഗാ​ന​ങ്ങ​ൾ പാ​ടാ​നു​ള്ള തി​ര​ക്കി​ലാ​ണെ​ന്ന​റി​ഞ്ഞ​ത്.

എ​ന്നാ​ൽ പു​റ​ത്തി​റ​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ട​പ്പോ​ൾ ഒ​രു ഗാ​ന​മ​ല്ലേ​യു​ള്ളു, പാ​ടാ​മെ​ന്നാ​യി​രു​ന്നു എ​സ്പി​യു​ടെ ഉ​റ​പ്പ്. ഭ​ക്ഷ​ണം​പോ​ലും ക​ഴി​ക്കാ​തെ സ്റ്റു​ഡി​യോ​യി​ൽ ക​യ​റി പാ​ട്ട് ഹൃ​ദി​സ്ഥ​മാ​ക്കി അ​ത് ആ​ല​പി​ച്ച​പ്പോ​ൾ ബേ​ബി​യു​ടെ​യും പീ​റ്റ​റി​ന്‍റെ​യും ക​ണ്ണു​ക​ളി​ൽ​നി​ന്ന് ആ​ന​ന്ദാ​ശ്രു​ക്ക​ൾ പൊ​ഴി​ഞ്ഞു.

ത​ല​ക്ക​ന​മി​ല്ലാ​ത്ത ആ ​പ്ര​കൃ​തം മ​ന​സി​നെ കീ​ഴ​ട​ക്കി​യ​താ​യി ബേ​ബി ജോ​ണ്‍ അ​നു​സ്മ​രി​ച്ചു. അ​ബ്രാ​മി​ൻ ദൈ​വം ന​ൽ​കും കാ​നാ​ൻ​ദേ​ശം... എ​ന്ന​താ​യി​രു​ന്നു ആ ​ഗാ​നം. പി​ന്നീ​ട് അ​ഞ്ചു ഗാ​ന​ങ്ങ​ൾ​കൂ​ടി ആ​ല​പി​ക്കാ​ൻ എ​സ്പി കാ​ട്ടി​യ ഹൃ​ദ​യ​വി​ശാ​ല​ത ബേ​ബി​യു​ടെ മ​ന​സി​ൽ ഇ​ന്നും പ​ച്ച പി​ടി​ച്ചു നി​ൽ​ക്കു​ന്നു. ഇ​സ്രാ​യേ​ലി​ൻ നാ​ഥ​നാ​യി വാ​ഴു​മേ​ക ദൈ​വം എ​ന്ന ഹി​റ്റ് ഗാ​ന​മു​ൾ​പ്പെ​ടെ അ​നേ​ക ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ ബേ​ബി​യെ​യും പീ​റ്റ​റി​നെ​യും എ​ല്ലാ​വി​ധ പ്രോ​ൽ​സാ​ഹ​ന​വും അ​നു​ഗ്ര​ഹ​വും ന​ൽ​കി​യാ​ണ് സ്റ്റു​ഡി​യോ​യി​ൽ​നി​ന്ന് എ​സ്പി​ബി യാ​ത്ര​യാ​ക്കി​യ​ത്.