എ​മ​ർ​ജ​ൻ​സി റ​സ്ക്യു ടീം ​രൂ​പീ​ക​രി​ച്ചു
Saturday, September 26, 2020 10:34 PM IST
കു​മ​ളി: ജി​ല്ല​യി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​മ​ളി ഒ​ന്നാം​മൈ​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​മ​ർ​ജ​ൻ​സി റ​സ്ക്യു ടീം ​രൂ​പീ​ക​രി​ച്ചു. പ്ര​കൃ​തി ക്ഷോ​ഭം, ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ, അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കു​ന്പോ​ൾ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യാ​ണ് എ​മ​ർ​ജ​ൻ​സി റ​സ്ക്യു ടീ​മി​ന് രൂ​പം​ന​ൽ​കി​യ​ത്.
അ​ട്ട​പ്പ​ള്ളം റോ​സ് പാ​ർ​ക്കി​ൽ റ​സ്ക്യു ടീ​മി​ന് പ​രി​ശീ​ല​നം ന​ൽ​കി. ഫ​യ​ർ ഫോ​ഴ്സ് പീ​രു​മേ​ട് യൂ​ണി​റ്റ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രി​ശീ​ല​ന പ​രി​പാ​ടി കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​വി. ഈ​പ്പ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. തോ​മ​സ്, ഷാ​ഹ​നാ​സ്, സ​ണ്ണി മാ​ത്യൂ തു​ട​ങ്ങി​യ​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.