വ​യോ​ജ​നദി​നാ​ച​ര​ണം ഇന്ന് ഇരട്ടയാറിൽ
Wednesday, September 30, 2020 11:15 PM IST
ക​ട്ട​പ്പ​ന: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ സം​ഘ​ട​ന​യു​ടെ ഇ​ര​ട്ട​യാ​ർ ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ലോ​ക വ​യോ​ജ​ന ദി​നം ആ​ച​രി​ക്കു​ം. 60 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്കും കു​റ​ഞ്ഞ​ത് പ​തി​നാ​യി​രം രൂ​പ​യെ​ങ്കി​ലും പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ര​ട്ട​യാ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ൻ​സെ​ന്‍റ് വ​ള്ളി​യി​ൽ, ബേ​ബി​ച്ച​ൻ തൈ​ക്കു​ട്ടം, ജോ​ളി ചെ​ന്പ​ക​മം​ഗ​ലം, സ​ണ്ണി ജെ. ​ഒ​ഴു​ക​യി​ൽ, സാ​ജ​ൻ വ​ർ​ഗീ​സ്, സാ​മൂ​വ​ൽ ജേ​ക്ക​ബ്, റെ​ജി സി​ബി, ജോ​ർ​ജ്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.