സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു ; ക​ട്ട​പ്പ​ന ടൗ​ണി​ലെ 3.75 ഏ​ക്ക​ർ സ്ഥ​ല​ത്തി​ന്‍റെ ത​ണ്ട​പ്പേ​ർ റ​ദ്ദാ​ക്കി
Wednesday, September 30, 2020 11:18 PM IST
ക​ട്ട​പ്പ​ന: ടൗ​ണി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പേ​രി​ലു​ള്ള 20-ാം ന​ന്പ​ർ ടൗ​ണ്‍​ഷി​പ്പ് ത​ണ്ട​പ്പേർ റ​ദ്ദാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. പ​ഴ​യ ത​ണ്ട​പ്പേ​ർ ന​ന്പ​ർ 850-ലെ ​എ​ൽ 71/ 69 -ാം ന​ന്പ​ർ പ​ട്ട​യ​ത്തി​ൽ​നി​ന്നും ന​ട​ത്തി​യി​ട്ടു​ള്ള എ​ല്ലാ പോ​ക്കു​വ​ര​വു​ക​ളും റ​ദ്ദു​ചെ​യ്യും.

എ​ൽ​എ 71/ 69 ന​ന്പ​ർ പ​ട്ട​യ​ത്തി​ന്‍റെ പേ​രി​ൽ ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യ എ​ല്ലാ അ​ന​ധി​കൃ​ത പ്ര​വേ​ശ​ന​ങ്ങ​ളും ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും ഭൂ​മി​യും ച​മ​യ​ങ്ങ​ളും സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ൽ എ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി​യാ​ണ് സ്ഥ​ലം കൈ​വ​ശ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കൈ​യേ​റ്റ​ത്തി​ന് ഒ​ത്താ​ശ​ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്താ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം​ന​ൽ​കി.