വ​യോ​ധി​ക​യു​ടെ പ​ണം മോ​ഷ്ടി​ച്ച യു​വ​തി പി​ടി​യി​ൽ
Thursday, October 1, 2020 10:05 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ക​ട്ടി​ൽ ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് വ​യോ​ധി​ക​യു​ടെ പ​ണം മോ​ഷ്ടി​ച്ച യു​വ​തി പീ​രു​മേ​ട് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി.
മേ​മ​ല കൊ​ല്ല​മ​റ്റം സു​രേ​ഷി​ന്‍റെ ഭാ​ര്യ ബി​നി​ത​യാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ല​പ്പാ​റ പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ദേ​വാ​സി​ന്‍റെ ഭാ​ര്യ ലൈ​സ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.
ക​ട്ടി​ൽ ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് ബി​നി​ത ലൈ​സ​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മൂ​വാ​യി​രം രൂ​പ കൈ​പ്പ​റ്റി​യ​ശേ​ഷം ലൈ​സ ഇ​വ​ർ​ക്ക് കാ​പ്പി​യെ​ടു​ക്കാ​ൻ അ​ടു​ക്ക​ള​യി​ൽ പോ​യ ത​ക്ക​ത്തി​ന് മെ​ത്ത​ക്ക​ടി​യി​ൽ സൂ​ക്ഷി​ച്ച 6500 രൂ​പ​യും മോ​ഷ്ടി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പീ​രു​മേ​ട് സി​ഐ ടി.​എ​സ്. ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ കു​ടു​ക്കി​യ​ത്.
എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ, സി​നി​യ​ർ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഹെ​ൻ​റി, ബി​ജു, വ​നി​ത പോ​ലി​സ് ഓ​ഫി​സ​ർ ഷെ​ജി​ന എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.