ജീ​വ​ന്‍റെ വ​ല​യെ​റി​ഞ്ഞ് ഐ​ബി​നെ വ​ലി​ച്ചു​ക​യ​റ്റി
Thursday, October 1, 2020 10:05 PM IST
നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ ഡാ​മി​ലേ​ക്ക് കാ​ൽ​വ​ഴു​തി​വീ​ണ വ​ഴി​പ്പ​റ​ന്പി​ൽ ഐ​ബി​നെ ജീ​വി​ത​ത്തി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ച്ച​ത് ബെ​ന്നി മാ​ത്യൂ എ​ന്ന വ​സ്ത്ര വ്യാ​പാ​രി​യാ​ണ്.
വാ​ഹ​നം സ​ർ​വീ​സ് ചെ​യ്യാ​നാ​യി സ​ർ​വീസ് സെ​ന്‍റ​റി​ലേ​ക്ക് പോ​കു​ന്ന​വ​ഴി ഡാ​മി​ന് സ​മീ​പം ര​ണ്ട് യു​വാ​ക്ക​ൾ പാ​റ​ക്കെ​ട്ടി​ലി​രു​ന്ന് മീ​ൻ പി​ടി​ക്കു​ന്ന​ത് ബെ​ന്നി ക​ണ്ടി​രു​ന്നു. തി​രി​കെ​വ​രു​ന്ന​വ​ഴി ഡാ​മി​ന്‍റെ സൈ​ഡി​ലെ പാ​റ​ക്കെ​ട്ടി​ൽ​നി​ന്നും നി​ല​വി​ളി കേ​ട്ടു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലെ വേ​ലി​യി​ൽ കെ​ട്ടി​യി​രു​ന്ന വ​ല വ​ലി​ച്ചു​പൊ​ട്ടി​ച്ച് ഓ​ടി​യെ​ത്തി വ​ല എ​റി​ഞ്ഞി​ട്ട് ഐ​ബി​നെ ര​ക്ഷപ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
ര​ക്ഷ​പ്പെട്ടെ​ത്തി​യ ഐ​ബി​ൻ പ​റ​ഞ്ഞാ​ണ് സു​ഹൃ​ത്താ​യ ജി​ബി​നും വെ​ള്ള​ത്തി​ൽ വീ​ണ​താ​യി അ​റി​യു​ന്ന​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ എ​ത്തി​ച്ചു ന​ൽ​കി​യ ക​യ​ർ അ​ര​യി​ൽ​കെ​ട്ടി വെ​ള്ള​ത്തി​ലി​റ​ങ്ങി ബെ​ന്നി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ജി​ബി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രു​മെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.
ജി​ബി​നെ ര​ക്ഷ​പ്പെടു​ത്താ​ൻ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​ത്ത​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ കോ​ട്ട​ണ്‍ ഹൗ​സ് എ​ന്ന വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന ബെ​ന്നി മാ​ത്യു.